തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് അന്വേഷണം ഉന്നതരിലേക്ക് നീങ്ങുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്‍റെ സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റില്‍ കസ്റ്റംസ് സംഘം പരിശോധന നടത്തി. ശിവശങ്കര്‍ വാടകക്ക് താമസിച്ചിരുന്ന 'ഹെതര്‍' എന്ന ഫ്ലാറ്റിന്‍റെ 6എഫ് മുറിയിലായിരുന്നു ഇന്നലെ കസ്റ്റംസ് സംഘം പരിശോധന നടത്തിയത്. ഇത് ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാര്‍ സ്ഥിരീകരിച്ചു.
സ്വര്‍ണക്കടത്ത് കേസില്‍ എം.ശിവശങ്കറിന്‍റെ ഫ്ലാറ്റിൽ കസ്റ്റംസ് പരിശോധന - സ്വര്‍ണക്കടത്തില്‍ എം.ശിവശങ്കര്‍
ഫ്ലാറ്റിലെ സുരക്ഷാ ജീവനക്കാരെയും കെയർടേക്കറേയും കസ്റ്റംസ് സംഘം ചോദ്യം ചെയ്തു. ഫ്ലാറ്റിലെ സന്ദർശക രജിസ്റ്റർ പരിശോധനക്കായി പിടിച്ചെടുത്തു
ഫ്ലാറ്റിലെ സെക്യൂരിറ്റി ജീവനക്കാരെയും കെയർടേക്കറെയും അന്വേഷണ സംഘം ചോദ്യം ചെയ്തു. ഫ്ലാറ്റിലെ സന്ദർശക രജിസ്റ്റർ കസ്റ്റംസ് പിടിച്ചെടുത്തു. മിക്ക ദിവസവും രാത്രി വൈകി ഇവിടെ എത്തിയിരുന്ന ശിവശങ്കർ ഈ മാസം ആറിനാണ് ഒടുവിൽ എത്തിയതെന്ന് സെക്യൂരിറ്റി ജീവനക്കാരന്‍ പറഞ്ഞു.
കേസില്‍ ഒളിവില്‍ കഴിയുന്ന സ്വപ്‌ന സുരേഷിന്‍റെ അമ്പലമുക്കിലെ ഫ്ലാറ്റില്‍ നേരത്തെ കസ്റ്റംസ് ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പരിശോധന നടത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളം വഴി കൊവിഡ് കാലത്ത് മാത്രം പത്തിലധികം തവണ സംഘം സ്വര്‍ണം കടത്തിയെന്ന് കസ്റ്റഡിയിലുള്ള സരിത് കസ്റ്റംസിന്‍റെ ചോദ്യം ചെയ്യലില്‍ വ്യക്തമാക്കിയിട്ടുണ്ട്. സന്ദീപ് നായര്‍ 2013 മുതല്‍ സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയായിരുന്നത് സംബന്ധിച്ച വിവരവും ലഭിച്ചിട്ടുണ്ട്. കസ്റ്റംസ് ശേഖരിച്ച വിവരങ്ങള്‍ സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘത്തിനും കൈമാറിയിട്ടുണ്ട്.