തിരുവനന്തപുരം:ദിനംപ്രതി കൊവിഡ് കേസുകൾ വർധിക്കുന്ന തിരുവനന്തപുരം ജില്ലയിൽ സ്ഥിതി അതീവ ഗുരുതരം. ഒരു ദിവസം രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം ആദ്യമായി ആയിരം കടന്നു. ചികിത്സയിലുള്ള രോഗികളുടെ എണ്ണം പതിനായിരത്തിലേക്ക് കടക്കുകയാണ്. ഇന്ന് 1050 പേർക്കാണ് ജില്ലയിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 1024 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം വ്യാപിച്ചത്. 22 ആരോഗ്യ പ്രവർത്തകർക്കും ഇന്ന് രോഗം ബാധിച്ചു. രണ്ടു മരണങ്ങളും സ്ഥിരീകരിച്ചു.
1050 പുതിയ രോഗികള്‍; തിരുവനന്തപുരത്ത് അതിരൂക്ഷ കൊവിഡ് വ്യാപനം
9519 രോഗികളാണ് തിരുവനന്തപുരത്ത് നിലവിൽ ചികിത്സയിലുള്ളത്. 208 മരണങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്‌തു
1050 പുതിയ രോഗികള്‍; തിരുവനന്തപുരത്ത് അതിരൂക്ഷ കൊവിഡ് വ്യാപനം
അരുവിക്കര സ്വദേശി കെ. മോഹനൻ(60) ഒറ്റശേഖരമംഗലം സ്വദേശി അനീന്ദ്രൻ എന്നിവരാണ് മരിച്ചത്. ഇതോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 208 ആയി. 9519 രോഗികളാണ് തിരുവനന്തപുരത്ത് നിലവിൽ ചികിത്സയിലുള്ളത്. 31,221 പേർക്കാണ് ജില്ലയിൽ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. രോഗം ബാധിക്കുന്ന 60 വയസിന് മുകളിൽ പ്രായമുള്ളവരുടെ എണ്ണവും ജില്ലയിൽ കൂടുതലാണ്. 137 പേർക്കാണ് ഇത്തരത്തിൽ ഇന്ന് രോഗം സ്ഥിരീകരിച്ചത്.