തിരുവനന്തപുരം: നഗരത്തിലെ പ്രധാന വ്യാപര സ്ഥാപനങ്ങളായ പോത്തീസ്, രാമചന്ദ്ര എന്നിവരുടെ ലൈസൻസ് നഗരസഭ റദ്ദാക്കി. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. കൊവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണമെന്ന് നഗരസഭ ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും പാലിച്ചില്ലെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് മേയർ കെ. ശ്രീകുമാർ പറഞ്ഞു.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; പോത്തീസിന്‍റെ ലൈസൻസ് റദ്ദാക്കി - പോത്തീസ് അടച്ചു
രാമചന്ദ്രനിൽ 79 പേർക്കും പോത്തീസിൽ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് കടകളുടെയും ലൈസൻസ് റദ്ദാക്കി.
കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചു; പോത്തീസിന്‍റെ ലൈസൻസ് റദ്ദാക്കി
തിരുവനന്തപുരം നഗരത്തിൽ ലോക്ക് ഡൗണായതിനാൽ നിലവിൽ ഈ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിക്കിടക്കുകയാണ്. ലൈസൻസ് റദ്ദാക്കിയതിനാൽ ലോക്ക് ഡൗണിനു ശേഷവും ഈ സ്ഥാപനങ്ങൾക്ക് തുറന്നു പ്രവർത്തിക്കാനാകില്ല. രാമചന്ദ്രനിൽ 79 പേർക്കും പോത്തീസിൽ രണ്ടു പേർക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ വന്നു പോയവർക്കും രോഗം വരാനുള്ള സാധ്യത കൂടുതലാണ്. അതിനാൽ അടുത്ത കാലത്ത് ഇരു സ്ഥാപനങ്ങളിലും സാധനങ്ങൾ വാങ്ങാൻ എത്തിയവർ തൊട്ടടുത്തുള്ള ആരോഗ്യ കേന്ദ്രത്തിൽ ബന്ധപ്പെടണമെന്നും സർക്കാർ നിർദേശിച്ചിരുന്നു.