കേരളം

kerala

ETV Bharat / city

ട്രഷറി തട്ടിപ്പ്; പ്രതിയുടെ ഇ -കോർട്ട് ജാമ്യാപേക്ഷ കോടതി മടക്കി - ഇ -കോർട്ട് ജാമ്യാപേക്ഷ

വഞ്ചിയൂരില്‍ ലോക്ക്‌ ഡൗൺ നിലനിൽക്കുമ്പോളാണ് ഇ -കോർട്ട് സേവനങ്ങൾ നിലനിന്നിരുന്നത്. ഇതു മാറ്റിയ സാഹചര്യത്തിൽ നേരിട്ട് ജാമ്യാപേക്ഷകൾ ഫയൽ ചെയ്യണം.

Treasury fraud  ട്രഷറി തട്ടിപ്പ്  ഇ -കോർട്ട് ജാമ്യാപേക്ഷ  e-court bail application
ട്രഷറി തട്ടിപ്പ്; പ്രതിയുടെ ഇ -കോർട്ട് ജാമ്യാപേക്ഷ കോടതി മടക്കി

By

Published : Aug 3, 2020, 3:14 PM IST

തിരുവനന്തപുരം: വഞ്ചിയൂർ സബ് ട്രഷറിയിൽ നിന്നും രണ്ടു കോടി രൂപ തട്ടിയെടുത്ത കേസിൽ ഒളിവില്‍ കഴിയുന്ന സീനിയർ അക്കൗണ്ടന്‍റ് എം.ബിജിലാൽ നൽകിയ ഇ -കോർട്ട് ജാമ്യാപേക്ഷ കോടതി മടക്കി. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് നടപടി. കൊവിഡ് പശ്ചാത്തലത്തിൽ വഞ്ചിയൂരില്‍ ലോക്ക്‌ ഡൗൺ നിലനിൽക്കുമ്പോളാണ് ഇ -കോർട്ട് സേവനങ്ങൾ നിലനിന്നിരുന്നത്. ഇതു മാറ്റിയ സാഹചര്യത്തിൽ നേരിട്ട് ജാമ്യാപേക്ഷകൾ ഫയൽ ചെയ്യണമെന്ന കാരണത്താലാണ് മുൻകൂര്‍ ജാമ്യ ഹർജി കോടതി മടക്കിയത്. മെയ് 31ന് വിരമിച്ച ട്രഷറി ജീവനക്കാരന്‍റ് പാസ്‌വേഡ് ഉപയോഗിച്ചാണ് ബിജുലാൽ തട്ടിപ്പ് നടത്തിയതെന്നാണ് പൊലീസ് നിഗമനം.

ABOUT THE AUTHOR

...view details