തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള നാമനിർദേശ പത്രിക ഇന്ന് മൂന്ന് മണി വരെ പിൻവലിക്കാം. സൂക്ഷ്‌മ പരിശോധനയ്ക്ക് ശേഷം 1,6600 പത്രികകളാണ് ഉള്ളത്. സ്ഥാനാർഥി, നിർദേശകൻ, തെരഞ്ഞെടുപ്പ് ഏജന്‍റ് എന്നിവർക്ക് പത്രിക പിൻവലിക്കാൻ നോട്ടീസ് നൽകാം. നിർദേശകൻ, തെരഞ്ഞെടുപ്പ് ഏജന്‍റ് എന്നിവരാണ് നോട്ടീസ് നൽകുന്നതെങ്കിൽ സ്ഥാനാർഥിയുടെ രേഖാമൂലമുള്ള അനുമതി ഹാജരാക്കണം.
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന് - nomination paper
ഇന്ന് മൂന്ന് മണി വരെ നാമനിർദേശ പത്രിക പിൻവലിക്കാം
നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന ദിനം ഇന്ന്
ഇന്നോടെ സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പ് ചിത്രം പൂർണമായും തെളിയും. അതേസമയം തലവേദനയായ വിമതന്മാരെ അനുനയിപ്പിച്ച് പത്രിക പിൻവലിപ്പിക്കാക്കാനുള്ള ശ്രമത്തിലാണ് മുന്നണികൾ. യുഡിഎഫാണ് ഏറ്റവും കൂടുതൽ വിമതശല്യം അനുഭവിക്കുന്നത്. സ്ഥാനാർഥികൾക്കുള്ള തെരഞ്ഞെടുപ്പ് ചിഹ്നവും ഇന്ന് അനുവദിക്കും.