തിരുവനന്തപുരം: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം സംബന്ധിച്ച കേന്ദ്ര നിർദ്ദേശങ്ങൾ സ്വീകാര്യമല്ലെന്ന് കേരളം കേന്ദ്രത്തെ അറിയിക്കുമെന്ന് ധനമന്ത്രി ഡോ. തോമസ് ഐസക്. നഷ്ടപരിഹാരത്തിൽ കേന്ദ്രം വാഗ്ദാനം ലംഘിച്ചു. കേന്ദ്ര നിർദ്ദേശങ്ങൾ പ്രായോഗികമല്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു.
ജിഎസ്ടി നഷ്ടപരിഹാരം; കേന്ദ്ര നിർദ്ദേശങ്ങൾ സ്വീകാര്യമല്ലെന്ന് കേരളം
സംസ്ഥാനം വായ്പയെടുത്താൽ 7 മുതൽ 8 ശതമാനം വരെ പലിശ നൽകേണ്ടിവരും. വായ്പയ്ക്ക് കേന്ദ്ര അനുമതിയും വേണ്ടിവരും. കേന്ദ്രത്തിന് റിസർവ് ബാങ്കിൽ നിന്ന് നേരിട്ട് വായ്പയെടുക്കാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു
ജിഎസ്ടി നഷ്ടപരിഹാരം; കേന്ദ്ര നിർദ്ദേശങ്ങൾ സ്വീകാര്യമല്ലെന്ന് കേരളം
നഷ്ടപരിഹാരം നികത്താനുള്ള വായ്പ കേന്ദ്രം എടുത്ത് നൽകണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാട്. സംസ്ഥാനം വായ്പയെടുത്താൽ 7 മുതൽ 8 ശതമാനം വരെ പലിശ നൽകേണ്ടിവരും. വായ്പയ്ക്ക് കേന്ദ്ര അനുമതിയും വേണ്ടിവരും. കേന്ദ്രത്തിന് റിസർവ് ബാങ്കിൽ നിന്ന് നേരിട്ടു വായ്പയെടുക്കാമെന്നും തോമസ് ഐസക് മാധ്യമങ്ങളോട് പറഞ്ഞു. തിങ്കളാഴ്ച മറ്റു സംസ്ഥാനങ്ങളിലെ ധനമന്ത്രിമാരുമായി ഓൺലൈനിൽ ചർച്ച നടത്തി അഭിപ്രായങ്ങൾ ഏകോപ്പിപ്പിച്ച ശേഷം വിഷയം ജിഎസ്ടി കൗൺസിലിൽ ഉന്നയിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.