തിരുവനന്തപുരം: ഒരു സംഘം ആളുകള്‍ സാലറി ചലഞ്ചിനെ തകർക്കാൻ ശ്രമിക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. അവരുമായി ചർച്ച ചെയ്തതിനു ശേഷം സമവായമാകുന്നില്ലെങ്കിൽ സാലറി ചലഞ്ചിൽ എന്തു വേണമെന്ന് മന്ത്രിസഭാ യോഗം തീരുമാനിക്കുമെന്നും മന്ത്രി അറിയിച്ചു.
സാലറി ചലഞ്ചിനെ തകര്‍ക്കാന്‍ ശ്രമമെന്ന് തോമസ് ഐസക് - സാലറി ചലഞ്ച്
സാലറി ചലഞ്ചിൽ സ്വമേധയാ സംഭാവന നൽകേണ്ടതാണ്, ആരെയും നിർബന്ധിച്ചിട്ടില്ല . ജീവനക്കാർക്ക് നല്ല മനസുണ്ടാകട്ടെയെന്ന് ആശിക്കാമെന്ന് ധനമന്ത്രി പറഞ്ഞു.
സാലറി ചലഞ്ചിനെ തകര്‍ക്കാന്‍ ശ്രമമെന്ന് തോമസ് ഐസക്
സാലറി ചലഞ്ചിൽ സ്വമേധയാ സംഭാവന നൽകേണ്ടതാണ്. ആരെയും നിർബന്ധിച്ചിട്ടില്ല. ജീവനക്കാർക്ക് നല്ല മനസുണ്ടാകട്ടെയെന്ന് ആശിക്കാമെന്ന് ധനമന്ത്രി പറഞ്ഞു. അതു കൂടാതെ ഈ മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നൽകേണ്ടതുണ്ടോയെന്ന കാര്യം ആലോചിക്കുമെന്നും മന്ത്രി അറിയിച്ചു. പതിനായിരം കോടി രൂപ വരുമാനം ഉണ്ടാകേണ്ടിയിരുന്നിടത്ത് കേന്ദ്ര സഹായം ഉൾപ്പെടെ ആകെ രണ്ടായിരം കോടി രൂപ മാത്രമാണ് ലഭിച്ചത് എന്നും മന്ത്രി കൂട്ടിച്ചേർത്തു.