തിരുവനന്തപുരം : മുൻ ആഭ്യന്തര മന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ തിരുവഞ്ചൂർ രാധാകൃഷ്ണനും കുടുംബത്തിനും നേരെ വധഭീഷണി മുഴക്കി ഊമക്കത്ത്. കോഴിക്കോട് നിന്ന് തിരുവഞ്ചൂരിന്‍റെ എംഎൽഎ ഹോസ്റ്റലിലെ വിലാസത്തിലാണ് കത്തുവന്നത്.
10 ദിവസത്തിനകം നാടുവിട്ടില്ലെങ്കില്‍ തിരുവഞ്ചൂരിനെയും കുടുംബത്തെയും വധിക്കുമെന്നാണ് കത്തിലുള്ളതെന്ന് കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷനേതാവ് വി.ഡി സതീശനും പറഞ്ഞു.
സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് തിരുവഞ്ചൂർ രാധാകൃഷ്ണൻ മുഖ്യമന്ത്രിക്ക് പരാതി നൽകി. തിരുവഞ്ചൂർ രാധാകൃഷ്ണന്‍റെ സുരക്ഷ ഉറപ്പാക്കണമെന്നും വിശദമായ അന്വേഷണം നടത്തി പ്രതികളെ കണ്ടെത്തണമെന്നും കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.