തിരുവനന്തപുരം : ചലച്ചിത്ര രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിഷന്‍റെ ശുപാർശകൾ പരിശോധിക്കുന്നതിന് മൂന്നംഗ സമിതി രൂപീകരിച്ചു. സാംസ്‌കാരിക, ചലച്ചിത്ര അക്കാദമി സെക്രട്ടറിമാരും നിയമവകുപ്പ് അണ്ടർ സെക്രട്ടറിയും അംഗങ്ങളാകുന്നതാണ് സമിതി. റിപ്പോര്‍ട്ട് നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട അഭിപ്രായങ്ങൾ ഓരോ അംഗങ്ങളും പ്രത്യേകമായി സർക്കാരിന് നൽകും.
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട് : ശുപാർശകൾ പരിശോധിക്കാൻ മൂന്നംഗ സമിതി - ദിലീപ് കേസ്
സാംസ്‌കാരിക, ചലച്ചിത്ര അക്കാദമി സെക്രട്ടറിമാരും നിയമവകുപ്പ് അണ്ടർ സെക്രട്ടറിയും അംഗങ്ങളാകുന്നതാണ് മൂന്നംഗ സമിതി
ജസ്റ്റിസ് ഹേമ കമ്മിഷൻ റിപ്പോർട്ട്; ശുപാർശകൾ പരിശോധിക്കാൻ മൂന്നംഗ സമിതി
സിനിമ മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച ജസ്റ്റിസ് ഹേമ കമ്മിഷന്‍റെ ശുപാർശ ചലച്ചിത്ര അക്കാദമി സെക്രട്ടറിയും സാംസ്‌കാരിക വകുപ്പും പരിശോധിക്കും. രണ്ടുവർഷം മുന്‍പാണ് ജസ്റ്റിസ് ഹേമ കമ്മിഷൻ 300 പേജുള്ള റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ചത്. റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകാത്തതിനെതിരെ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് പ്രവർത്തനം വേഗത്തിലാക്കാൻ സർക്കാർ നിർദേശം നൽകിയത്.