കേരളം

kerala

ETV Bharat / city

രണ്ട് ദിവസത്തിനിടെ പൊട്ടിച്ചത് മൂന്ന് മാല ; ഒടുവില്‍ പൊലീസിന്‍റെ വലയില്‍ - കേരള പൊലീസ് ട്രോള്‍

പനവൂർ ഉണ്ടപ്പാറ തൊഴുകുമ്മേൽ ബിജു (26) ആണ് പിടിയിലായത്.

thief arrested in nedumangad  theft case arrest  മോഷണം  മാലമോഷണം  കേരള പൊലീസ് വാർത്തകള്‍  കേരള പൊലീസ് ട്രോള്‍  kerala police troll
മോഷണം

By

Published : Jul 4, 2021, 10:34 PM IST

തിരുവനന്തപുരം : മാലമോഷണ കേസിലെ പ്രതി നെടുമങ്ങാട് പൊലീസിന്‍റെ പിടിയിൽ. പനവൂർ ഉണ്ടപ്പാറ തൊഴുകുമ്മേൽ ബിജു (26) ആണ് അറസ്റ്റിലായത്. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മൂന്ന് സ്ത്രീകളുടെ മാല പൊട്ടിച്ച് കടന്നുകളഞ്ഞ കേസിലെ പ്രതിയാണിത്. മാല പൊട്ടിക്കുന്നതിനിടെ സ്ത്രീകൾക്ക് പരിക്കേൽപ്പിക്കുകയും ചെയ്‌തിതിരുന്നു.

also read:ബൈക്കിലെത്തി മാല മോഷണം; കൊണ്ടോട്ടിയിൽ രണ്ട് പേർ പിടിയിൽ

സിസിടിവിയും വാഹനവും കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. മാലയും, ബൈക്കും പൊലീസ് കണ്ടെടുത്തു.

തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. ഒരു മാല പണയം വച്ചിട്ടുണ്ടെന്ന് പൊലീസിനോട് സമ്മതിച്ചു. ജെസിബി ഓപ്പറേറ്ററായി ജോലി ചെയ്‌തിരുന്ന ഇയാളെക്കുറിച്ച് കൂടുതൽ അന്വേഷണങ്ങൾ നടക്കുന്നുണ്ട്.

ABOUT THE AUTHOR

...view details