സംസ്ഥാനത്ത് ഇനിയൊരു ലോക്ക് ഡൗണുണ്ടായേക്കില്ല - പിണറായി വിജയൻ
അടച്ചിടലിലേക്ക് പോവുകയല്ല സർക്കാരിന്‍റെ ഉദ്ദേശമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു
സംസ്ഥാനത്ത് ഇനിയൊരു ലോക്ക് ഡൗണുണ്ടായേക്കില്ല
തിരുവനന്തപുരം: വീണ്ടുമൊരു ലോക്ക് ഡൗണിലേക്കില്ലെന്ന സൂചന നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. അടച്ചിടലിലേക്ക് പോവുകയല്ല സർക്കാരിന്‍റെ ഉദ്ദേശ്യം. രോഗവ്യാപനം തടയുന്നതിനുള്ള കർശന ജാഗ്രതയാണ് വേണ്ടത്. കൊവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കുന്നതിനുള്ള സഹകരണം തേടുന്നതിനാണ് നാളെ സർവകക്ഷി യോഗം വിളിച്ചിരിക്കുന്നത്. സാഹചര്യത്തിന്‍റെ ഗുരുതരാവസ്ഥ എല്ലാവർക്കും ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.