തിരുവനന്തപുരം:കൊവിഡ് രണ്ടാം തരംഗത്തിന്‍റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കു പോകുന്ന യാത്രക്കാരെയും വാഹനങ്ങളുടെയും പരിശോധന ശക്തമാക്കി. സംസ്ഥാന അതിർത്തിയായ കളിയിക്കാവിള അതിർത്തിയിലെ ചെക്‌പോസ്റ്റിൽ എത്തുന്ന വാഹനങ്ങൾ നിർത്തി ഈ പാസ് ഉൾപ്പെടെ പരിശോധിക്കുന്നു.
തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി - covid latest news
കളിയിക്കാവിള അതിർത്തിയിലെ ചെക്‌പോസ്റ്റിലാണ് പരിശോധന.
തമിഴ്‌നാട് അതിര്‍ത്തിയില്‍ പരിശോധന ശക്തമാക്കി
കൊവിഡ് ടെസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റും പരിശോധിക്കുന്നുണ്ട്. കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ അവിടെ ക്രമീകരിച്ചിട്ടുള്ള സ്വബ് കളക്ഷൻ സെന്‍ററിൽ സ്വബ് എടുത്ത ശേഷം കടത്തി വിടുകയാണ് നിലവിൽ ചെയ്യുന്നത്. എന്നാൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് വരുന്ന യാത്രക്കാർക്ക് ഒരു നിയന്ത്രണവും ഇല്ലെന്ന അക്ഷേപവും നിലവിലുണ്ട്.