കേരളം

kerala

ETV Bharat / city

സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി - എൻഐഎ

എൻഐഎയും ഇഡിയും അന്വേഷിക്കുന്ന കേസുകൾ അടക്കം ആറ് കേസുകളിലാണ് സ്വപ്‌നക്ക് ജാമ്യം ലഭിച്ചത്.

സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി  swapna suresh gets bail  swapna suresh gets bail attakulangara sub jail  സ്വർണക്കടത്ത് കേസ്‌  സ്വപ്‌ന സുരേഷ്  എൻഐഎ  ഇഡി
സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി;

By

Published : Nov 6, 2021, 12:43 PM IST

Updated : Nov 6, 2021, 3:34 PM IST

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ ജയിലിലായിരുന്ന പ്രതി സ്വപ്‌ന സുരേഷ് ജാമ്യം നേടി പുറത്തിറങ്ങി. ഇന്ന് രാവിലെ(6-11-2021) പതിനൊന്നരയോടെയാണ് സ്വപ്‌ന അട്ടക്കുളങ്ങര വനിത ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ജയിലിന്‌ പുറത്ത് കാത്തുനിന്ന മാധ്യമ പ്രവർത്തകരോട് സ്വപ്‌ന പ്രതികരിച്ചില്ല.

സ്വപ്‌ന സുരേഷ് ജയിൽ മോചിതയായി

സ്വീകരിക്കാൻ എത്തിയ അമ്മ പ്രഭ സുരേഷ് അകത്തേക്കു പോയാണ് സ്വപ്‌നയെ കൂട്ടിക്കൊണ്ടുവന്നത്. തുടർന്ന് ഇരുവരും കാറിൽ മടങ്ങി. ബാലരാമപുരത്തെ വീട്ടിലേക്കാണ് സ്വപ്‌നയും അമ്മയും പോയതെന്നാണ് വിവരം. മാധ്യമങ്ങളെ പിന്നീട് കാണുമെന്ന് സ്വപ്‌ന സുരേഷ് സൂചന നൽകിയിട്ടുണ്ട്.

ALSO READ :'മന്ത്രിയുടെ നിലപാടില്‍ സന്തോഷം'; അധ്യാപകനെ പുറത്താക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് വിദ്യാര്‍ഥിനി

എൻഐഎയും ഇഡിയും അന്വേഷിക്കുന്ന കേസുകൾ അടക്കം ആറ് കേസുകളിലാണ് സ്വപ്‌നക്ക് ജാമ്യം ലഭിച്ചത്. മൂന്ന്‌ ദിവസം മുമ്പ്‌ തന്നെ ജാമ്യം ലഭിച്ചെങ്കിലും ജാമ്യ ഉപാധികൾ പൂർത്തിയാക്കുന്നതിന് നേരിട്ട കാലതാമസമാണ് പുറത്തിറങ്ങൽ വൈകിച്ചത്.

Last Updated : Nov 6, 2021, 3:34 PM IST

ABOUT THE AUTHOR

...view details