തിരുവനന്തപുരം: സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ ബ്യൂട്ടിപാര്‍ലറുകള്‍ അടച്ചു പൂട്ടേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ബ്യൂട്ടി പാര്‍ലറുകള്‍ ആരോഗ്യ സുരക്ഷ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ഈ നില തുടര്‍ന്നാല്‍ ഇളവ് തുടരേണ്ടതുണ്ടോ എന്നാലോചിക്കും. ബസുകളിലും സാമൂഹിക അകലം പാലിക്കാത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ലോക്ക് ഡൗണ്‍ ഇളവ് എന്നതു കൊണ്ട് രോഗം പോയി എന്നര്‍ത്ഥമില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു.
ബ്യൂട്ടി പാര്‍ലറുകള്‍ സുരക്ഷ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി: മുഖ്യമന്ത്രി
ബ്യൂട്ടി പാര്‍ലറുകള്‍ ആരോഗ്യ സുരക്ഷ പാലിച്ചില്ലെങ്കില്‍ കര്‍ശന നടപടി സ്വീകരിക്കും. ഈ നില തുടര്‍ന്നാല്‍ ഇളവ് തുടരേണ്ടതുണ്ടോ എന്നാലോചിക്കും. ബസുകളിലും സാമൂഹിക അകലം പാലിക്കാത്തത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്.
പ്രവാസികള്‍ കൂട്ടത്തോടെ മടങ്ങുന്ന പശ്ചാത്തലത്തില്‍ വിമാനത്താവളങ്ങളിലെ പരിശോധന ചുമതല ഐ.എ.എസ്, ഐ.പി.എസ് ഉദ്യോഗസ്ഥരെ ഏല്‍പ്പിക്കും. തിരുവനന്തപുരം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ സമ്പര്‍ക്കം മൂലമുള്ള രോഗബാധ കൂടുതലാണ്. സര്‍ക്കാര്‍ ഓഫീസുകള്‍ കൂടുതലായതിനാല്‍ തലസ്ഥാനത്ത് തിരക്കും കൂടുതലാണ്.
മാര്‍ക്കറ്റുകള്‍, മാളുകള്‍ എന്നിവയിലെല്ലാം സാധാരണ ആള്‍ക്കൂട്ടമുണ്ട്. തലസ്ഥാന നഗരത്തില്‍ കര്‍ശന നിയന്ത്രണ നടപടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. വില്ലേജ് ഓഫീസ് മുതല്‍ സെക്രട്ടേറിയറ്റുവരെ ഈ നിയന്ത്രണം ആവശ്യമാണ്. തലസ്ഥാനത്തെ ഓഫീസുകളില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം അനുവദിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.