കേരളം

kerala

ETV Bharat / city

ജീവനക്കാരുടെ ക്ഷാമബത്ത മരവിപ്പിച്ച് സാലറി ചലഞ്ച് നടപ്പാക്കാന്‍ സര്‍ക്കാര്‍ - cmrdf news

അഞ്ച് മാസത്തെ ക്ഷാമബത്ത മരവിപ്പിച്ച് ദുരിതാശ്വാസ നിധിയിലേക്ക് തുക വകയിരുത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്

സാലറി ചലഞ്ച് കേരള  ക്ഷാമബത്ത മരവിപ്പിക്കാന്‍ നീക്കം  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി  salary challenge kerala  government employee of kerala  govt of kerala news  chief minister's relief fund  cmrdf news  freeze dearness allowance for salary challenge
സാലറി ചലഞ്ച്

By

Published : Apr 16, 2020, 10:07 AM IST

തിരുവനന്തപുരം: സാലറി ചലഞ്ചിന്‍റെ ഭാഗമായി ജീവനക്കാരുടെ അഞ്ച് മാസത്തെ ക്ഷാമബത്ത മരവിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചന. ഇതിലൂടെ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളത്തിനു തുല്യമായ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താനാകും. നിലവിലെ അടിസ്ഥാന ശമ്പളത്തിന്‍റെ 20 ശതമാനമാണ് ജീവനക്കാരുടെ ക്ഷാമബത്ത.

ഒരുമാസത്തെ ശമ്പളം നല്‍കാന്‍ അഭ്യര്‍ത്ഥിച്ചാല്‍ മുഴുവന്‍ ജീവനക്കാരും സഹകരിക്കില്ലെന്ന നിഗമനത്തിന്‍റെ അടിസ്ഥാനത്തിലാണ് ക്ഷാമബത്ത മരവിപ്പിക്കാന്‍ ആലോചിക്കുന്നത്. പ്രളയകാലത്തിനു സമാനമായി ഗഡുക്കളായി ശമ്പളം നല്‍കുന്നതിനോട് എതിര്‍പ്പുള്ളവരേയും ഉള്‍പ്പെടുത്തി സഹകരിപ്പിക്കാനാകുമെന്നാണ് സര്‍ക്കാരിന്‍റെ പ്രതീക്ഷ. ഇന്നു ചേരുന്ന മന്ത്രിസഭാ യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും.

ABOUT THE AUTHOR

...view details