തിരുവനന്തപുരം: രാജ്യസഭ ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി ശൂരനാട് രാജശേഖരന്‍ മത്സരിക്കും. കെപിസിസി പ്രസിഡന്‍റ് കെ സുധാകരനാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. ശാസ്‌താംകോട്ട ഡിബി കോളജില്‍ കേരള വിദ്യാര്‍ഥി യൂണിയന്‍ പ്രവര്‍ത്തകനായി തുടങ്ങി കെഎസ്‌യു സംസ്ഥാന ഭാരവാഹി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി, കൊല്ലം ഡിസിസി പ്രസിഡന്‍റ്, കെപിസിസി ജനറല്‍ സെക്രട്ടറി, വൈസ് പ്രസിഡന്‍റ് എന്നി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്‍റായും സംസ്ഥാന സഹകരണ ബാങ്കിന്‍റെ പ്രസിഡന്‍റ്, വൈസ് പ്രസിഡന്‍റ് എന്നി നിലകളില്‍ പത്ത് വര്‍ഷം ശൂരനാട് രാജശേഖരന്‍ പ്രവര്‍ത്തിച്ചു. പാര്‍ലമെന്‍റിലേക്ക് ഒരു തവണയും സംസ്ഥാന നിയമസഭയിലേക്ക് ഒരു തവണയും മത്സരിച്ചിട്ടുണ്ട്.