കേരളം

kerala

ETV Bharat / city

പൂന്തുറയിലെ ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു: കെ.കെ ശൈലജ - പുത്തൻപള്ളി

ആന്‍റിജൻ പരിശോധന അടക്കമുള്ള കാര്യങ്ങളിൽ വ്യാജ പ്രചാരണം നടത്തുകയാണ്. ഇതിൽ ശക്തമായ നടപടിയുണ്ടാകും. ജൂണ് ആറിന് ശേഷം 1192 പേരിൽ ടെസ്റ്റ് നടത്തിയപ്പോൾ 243 കേസുകൾ പൂന്തുറയിൽ പോസിറ്റീവായി.

mislead the people  KK Shailaja  പൂന്തുറ  ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു  കെ.കെ ശൈലജ  സൂപ്പര്‍ സ്പ്രഡ്  പൂന്തുറ  പുത്തൻപള്ളി  മാണിക്യവിളാകം
പൂന്തുറയിലെ ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു: കെ.കെ ശൈലജ

By

Published : Jul 10, 2020, 3:43 PM IST

Updated : Jul 10, 2020, 3:56 PM IST

തിരുവനന്തപുരം: സൂപ്പര്‍ സ്പ്രഡുണ്ടായ പൂന്തുറയിൽ ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. ആന്‍റിജൻ പരിശോധന അടക്കമുള്ള കാര്യങ്ങളിൽ വ്യാജ പ്രചാരണം നടത്തുകയാണ്. ഇതിൽ ശക്തമായ നടപടിയുണ്ടാകും. ജൂണ് ആറിന് ശേഷം 1192 പേരിൽ ടെസ്റ്റ് നടത്തിയപ്പോൾ 243 കേസുകൾ പൂന്തുറയിൽ പോസിറ്റീവായി. ഇത്തരത്തിലുള്ള ഗുരുതര സ്ഥിതി വിശേഷമാണ് അവിടെയുള്ളത്.

പൂന്തുറയിലെ ജനങ്ങളെ ചിലർ തെറ്റിദ്ധരിപ്പിക്കുന്നു: കെ.കെ ശൈലജ

പൂന്തുറ, പുത്തൻപള്ളി, മാണിക്യവിളാകം തുടങ്ങിയ വാർഡുകളിൽ നിരവധി പ്രായമായവരും കുട്ടികളുമുണ്ട്. ഇവരുടെ സംരക്ഷിതത്വം ഉറപ്പാക്കണം. അതിന് പരിശോധന വർധിപ്പിക്കണം. ഇത്തരം പ്രവർത്തനങ്ങളിൽ കിട്ടുന്ന ആരോഗ്യപ്രവർത്തകരെ ആക്രമിക്കുന്നത് ഭയപ്പെടുത്തുന്ന സംഭവമാണ്. പൂന്തുറയിൽ ഉള്ള രോഗികളിൽ പലരും രോഗലക്ഷണം ഇല്ലാത്തവരാണ്. എന്നാൽ എത് നിമിഷവും രോഗം മൂർച്ഛിക്കാം. അതുകൊണ്ടാണ് അവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

ജനങ്ങളുടെ പരാതികൾ പരിഹരിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. തിരുവനന്തപുരത്ത് പരിശോധനകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. രോഗികളുടെ എണ്ണം ഇനിയും വർദ്ധിക്കുമെന്നാണ് ലഭിക്കുന്ന വിവരം. ട്രിപ്പിൾ ലോക്ക് ഡൗൺ നീട്ടുന്ന കാര്യം പരിശോധിക്കുകയാണെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

Last Updated : Jul 10, 2020, 3:56 PM IST

ABOUT THE AUTHOR

...view details