തിരുവനന്തപുരം: കർഷക സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സെപ്‌റ്റംബർ 27ന് കേരളത്തിൽ എൽഡിഎഫ് ഹർത്താൽ നടത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ. ഭാരത് ബന്ദിൻ്റെ ഭാഗമായാണ് ഹർത്താൽ സംഘടിപ്പിക്കുന്നത്.
അഞ്ച് പേർ വീതമുള്ള ഐക്യദാർഢ്യ പരിപാടികൾ സംഘടിപ്പിക്കുമെന്നും അഞ്ച് ലക്ഷം പേർ സംസ്ഥാനത്ത് ഇതിൽ പങ്കെടുക്കുമെന്നും എ വിജയരാഘവൻ പറഞ്ഞു. ഹർത്താൽ ദിവസം പരീക്ഷകൾ ഉണ്ടാകില്ലെന്നും പരീക്ഷ ഷെഡ്യൂൾ ചെയ്‌തിട്ടുണ്ടെങ്കിൽ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.
READ MORE:'പാലാ ബിഷപ്പിന്‍റെ പരാമർശത്തിൽ ദുരുദ്ദേശമില്ല'; ബി.ജ.പിയുടേത് തെറ്റായ പ്രചാരണമെന്ന് എ വിജയരാഘവന്‍
അതേസമയം നാര്‍ക്കോട്ടിക് ജിഹാദ് വിഷയത്തിലെ നിലപാടില്‍ നിന്ന് എ വിജയരാഘവന്‍ മലക്കംമറിഞ്ഞു. പാലാ ബിഷപ്പിൻ്റെ പ്രസ്‌താവന ദുരുദ്ദേശത്തോടെയല്ലെന്ന നിലപാട് മാറിയെന്നായിരുന്നു മറുപടി.
കാര്യങ്ങൾ കൂടുതൽ പരിശോധിക്കുമ്പോഴല്ലേ കൂടുതൽ വ്യക്തമാകൂ എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുചോദ്യം. തനിക്കെതിരായ കെപിസിസി അധ്യക്ഷൻ്റെ ആരോപണത്തില്‍ അദ്ദേഹം കേമനല്ലേയെന്ന് വിജയരാഘവന്‍ പരിഹസിക്കുകയും ചെയ്‌തു.