തിരുവനന്തപുരം:പച്ചക്കറിയുടെ അനിയന്ത്രിത വിലക്കയറ്റം(Skyrocketing vegetable price) തടയാൻ ഊർജ്ജിത ഇടപെടൽ നടത്തിയതായി കൃഷിമന്ത്രി (Minister of Agriculture Kerala) പി. പ്രസാദ്. പ്രാദേശികമായും ഇതര സംസ്ഥാനങ്ങളിൽ നിന്നും പച്ചക്കറി സംഭരിക്കാൻ ഹോർട്ടികോർപ്പിനും (Immediate intervention) വി.എഫ്.പി.സി.കെക്കും നിർദേശം കൊടുത്തിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
വിപണിയിലെ ചൂഷണം തടയാൻ കർഷകർ നേരിട്ട് നടത്തുന്ന നഗരവഴിയോര ചന്തകൾ സജീവമാക്കും. പച്ചക്കറി ക്ലസ്റ്ററുകളിൽ ഉൽപാദിപ്പിച്ച പച്ചക്കറി ഉൽപ്പന്നങ്ങൾ നേരിട്ട് സംഭരിച്ച് വിപണിയിലെത്തിക്കും. കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ അടിയന്തിര ഇടപെടൽ വിഷയത്തിൽ ആവശ്യമാണെന്നും മന്ത്രി പറഞ്ഞു.