തിരുവനന്തപുരം: ശിവഗിരി തീർത്ഥാടന ടൂറിസം സർക്യൂട്ട് പദ്ധതി ഉപേക്ഷിച്ച കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ. നടപടി ഏകപക്ഷീയമാണെന്നും പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തയക്കുമെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
ശിവഗിരി ടൂറിസം പദ്ധതി ഉപേക്ഷിച്ച കേന്ദ്രനടപടിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ - മന്ത്രി കടകംപള്ളി സുരേന്ദ്രൻ
പദ്ധതി പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് കത്തക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്തെ 133 ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനുള്ള 85.23 കോടിയുടെ പദ്ധതിയും ഉപേക്ഷിച്ചു. സംസ്ഥാനവുമായി കൂടിയാലോചനയില്ലാതെയാണ് ഇരു പദ്ധതികളും ഉപേക്ഷിച്ചത്. ശിവഗിരിയെയും ശ്രീനാരായണ ഗുരുവുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളെയും ഉൾപ്പെടുത്തി 118 കോടി രൂപയുടെ പദ്ധതിരേഖയാണ് കേന്ദ്രത്തിന് സമർപ്പിച്ചത്. എന്നാൽ ഇത് 69.47 കോടി രൂപയായി വെട്ടിച്ചുരുക്കി ഐടിഡിസി ഏറ്റെടുക്കുകയായിരുന്നു. 2019 ൽ കൊട്ടിഘോഷിച്ച് ഇരു പദ്ധതികളുടെയും ഉദ്ഘാടനം കേന്ദ്ര സർക്കാർ നടത്തിയത് തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണെന്നും കടകംപള്ളി ആരോപിച്ചു.