തിരുവനന്തപുരം: തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യതകള്‍ തെറ്റായി നല്‍കിയെന്ന് സമ്മതിച്ച് വനിത കമ്മിഷന്‍ അംഗം ഷാഹിദ കമാല്‍. 2009, 2011 തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ വിദ്യാഭ്യാസ യോഗ്യത നല്‍കിയപ്പോൾ പിഴവുണ്ടായെന്നാണ് ലോകായുക്തയ്ക്ക് നല്‍കിയ വിശദീകരണം.
ഒരു മാസത്തിനകം വിദ്യാഭ്യാസ യോഗ്യതയിൽ വിശദീകരണം നല്‍കി സത്യവാങ്‌മൂലം സമർപ്പിയ്ക്കാൻ ലോകായുക്ത ഷാഹിദ കമാലിനോട് ആവശ്യപ്പെട്ടിരുന്നു. നോട്ടീസ് നല്‍കി രണ്ട് മാസം കഴിഞ്ഞിട്ടും വിശദീകരണം സമർപ്പിയ്ക്കാത്തത് ലോകായുക്തയെ ചൊടിപ്പിച്ചിരുന്നു.
2017ൽ വനിത കമ്മിഷന്‍ അംഗമാകാന്‍ ബയോ ഡാറ്റയില്‍ വിദ്യാഭ്യാസ യോഗ്യത ബികോമെന്നാണ്. എന്നാൽ 2018 ജൂലൈയിൽ പിഎച്ച്ഡി നേടിയെന്നാണ് ഫേസ്ബുക്ക് പോസ്റ്റ്. രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിലും ഷാഹിദ നൽകിയ സത്യവാങ്‌മൂലത്തിൽ ഇവരുടെ വിദ്യാഭ്യാസ യോഗ്യത ബിരുദമെന്നായിരുന്നു.
തെരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാനും വനിത കമ്മിഷന്‍ അംഗമാകാനും ഷാഹിദ കമാല്‍ വ്യാജ വിദ്യാഭ്യാസ യോഗ്യതകള്‍ ഹാജരാക്കിയെന്ന് തിരുവനന്തപുരം സ്വദേശി അഖില ഖാനാണ് ലോകായുക്‌തയ്ക്ക് പരാതി നല്‍കിയത്. ബിരുദ യോഗ്യതയില്ലാത്ത ഷാഹിദ കമാല്‍ ഡോക്‌ടറേറ്റുണ്ടെന്ന് സമൂഹ മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചുവെന്നും ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചുവെന്നുമാണ് ഹര്‍ജിക്കാരിയുടെ ആരോപണം.
Also read: ഗതാഗതം സ്‌തംഭിപ്പിച്ച് പ്രതിഷേധവും ആഘോഷവും; സര്‍ക്കാരിനോട് മറുപടി തേടി ഹൈക്കോടതി