കേരളം

kerala

ETV Bharat / city

ഇടതുപക്ഷത്തിന്‍റെ ഇരട്ടത്താപ്പ് അത്ഭുതം: ഷാഫി പറമ്പിൽ - joju george issue

സമരത്തിന്‍റെ ശരിതെറ്റുകളെ ചോദ്യം ചെയ്യുന്നതിന് പകരം സമരാവേശത്തിന്‍റെ ന്യായത്തെ തിരിച്ചറിയണമെന്നും ഷാഫി പറമ്പിൽ

congress  ഷാഫി പറമ്പിൽ എം.എൽ.എ  Shafi Parambil  ഇന്ധന വില  ഇടതുപക്ഷം  joju george issue  joju george
ഇടതുപക്ഷം കാണിക്കുന്ന ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നു ; ഷാഫി പറമ്പിൽ

By

Published : Nov 2, 2021, 1:32 PM IST

തിരുവനന്തപുരം : ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതിൽ ആസ്വദിക്കുന്ന ആളല്ല താനെന്ന് ഷാഫി പറമ്പിൽ എം.എൽ.എ. എന്നാൽ ഇന്ധന വില 150 ആണെങ്കിലും ഞങ്ങൾ അടിച്ചു കൊള്ളാമെന്ന നിലപാട് തീർത്തും അരാഷ്ട്രീയമാണെന്നും ഷാഫി പറമ്പിൽ പറഞ്ഞു.

ഇന്നലത്തെ സംഭവത്തിൽ ഇടതുപക്ഷം കാണിക്കുന്ന ഇരട്ടത്താപ്പ് അത്ഭുതപ്പെടുത്തുന്നു. മുഖ്യമന്ത്രിയുടെ കാറിന്‍റെ ഗ്ലാസ് തകർത്ത് നെഞ്ചത്തേക്ക് കല്ലെറിഞ്ഞ ആളുകളാണ് സമര നടത്തിപ്പിനെക്കുറിച്ച് കോണ്‍ഗ്രസിന് ക്ലാസ് എടുക്കുന്നതെന്നും ഷാഫി പരിഹസിച്ചു.

ALSO READ :'കമ്യൂണിസ്റ്റ് പാർട്ടി ഞങ്ങളെ സമരം നടത്താൻ പഠിപ്പിക്കേണ്ട'; ജോജു വിഷയത്തിൽ വിഡി സതീശൻ

സമരത്തിന്‍റെ ശരിതെറ്റുകളെ ചോദ്യം ചെയ്യപ്പെടുകയല്ല വേണ്ടത് മറിച്ച് സമരാവേശത്തിന്‍റെ ന്യായത്തെയാണ് തിരിച്ചറിയേണ്ടതെന്നും എന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details