തിരുവനന്തപുരം: കൊവിഡ് 19 വൈറസിന്‍റെ സമൂഹ വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക്‌ഡൗൺ എഴാം ദിവസത്തിലെത്തുമ്പോൾ നിയന്ത്രണങ്ങളോട് ജനങ്ങൾ സഹകരിച്ചു തുടങ്ങി. ജീവനക്കാരും അവശ്യസാധനങ്ങൾക്കായി പോകുന്നവരും മാത്രമാണ് നിരത്തിലിറങ്ങുന്നത്. വാഹനങ്ങളുടെ എണ്ണത്തിലും കുറവ് വന്നിട്ടുണ്ട്.
ലോക്‌ഡൗണ്‍ ഏഴാം ദിവസത്തിലേക്ക്; നിയന്ത്രണങ്ങളുമായി സഹകരിച്ച് ജനങ്ങള്‍ - കൊവിഡ് വാര്‍ത്തകള്‍
നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ ഇതുവരെ 9340 കേസുകളാണ് രജിസ്റ്റർ ചെയ്‌തത്. 531 വാഹനങ്ങൾ പിടിച്ചെടുത്തു.
പൊലീസിന്‍റെ കർശനമായ നിയന്ത്രണങ്ങളും പരിശോധനയുമാണ് ഈ നിലയിലേക്ക് എത്തിച്ചത്. 9340 കേസുകളാണ് ഇതുവരെ നിരോധനം ലംഘിച്ച് യാത്ര ചെയ്തതിന് സംസ്ഥാനത്തൊട്ടാകെ രജിസ്റ്റർ ചെയ്തത്. ഇന്നലെമാത്രം 1029 പേർക്കെതിരെ കേസെടുത്തു. 531 വാഹനങ്ങൾ പിടിച്ചെടുത്തു. പൊലീസ് കടുപ്പിച്ചതോടെ നിയമങ്ങൾ പാലിച്ച് വീട്ടിലിരിക്കാൻ മലയാളികൾ തയ്യാറാവുകയാണ്. സാമൂഹിക അകലം കൊണ്ട് മാത്രമേ വൈറസിന്‍റെ സാമൂഹ്യ വ്യാപനം തടയാൻ കഴിയൂ. അതുകൊണ്ടുതന്നെ സർക്കാരിന്‍റെ നിർദേശങ്ങൾ പാലിക്കാൻ നമ്മളെല്ലാം ശ്രദ്ധിച്ചേ മതിയാകൂ.