തിരുവനന്തപുരം: കേന്ദ്രത്തിന്‍റെ അനുമതി ലഭിച്ചാല്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്ര സർക്കാരിൻ്റെയും കൊവിഡ് ഏജൻസികളുടെയും നിർദേശം ലഭിച്ചാൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിപ്പിക്കാൻ വകുപ്പ് നടപടി സ്വീകരിക്കും. ഘട്ടം ഘട്ടമായാകും ഇത് നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.
അതിന് മുമ്പ് കുട്ടികൾക്ക് കൊവിഡ് വാക്‌സിൻ നൽകേണ്ടതുണ്ട്. ഇതിൽ കേന്ദ്ര സർക്കാരാണ് പ്രോട്ടോക്കോൾ തയ്യാറാക്കേണ്ടത്. സംസ്ഥാനം ഇക്കാര്യത്തിൽ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്നും ശിവൻകുട്ടി നിയമസഭയിൽ പറഞ്ഞു.