തിരുവനന്തപുരം : സ്കൂളുകള്‍ തുറക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി ആരോഗ്യ വകുപ്പ്. ഒന്നാം ക്ലാസിലെ ചെറിയ കുട്ടികള്‍ മുതല്‍ ഉള്ളതിനാല്‍ വിദ്യാഭ്യാസ - ആരോഗ്യ വകുപ്പുകള്‍ മറ്റ് ഡിപ്പാര്‍ട്ട്മെന്റുകളുമായി ചര്‍ച്ച ചെയ്താണ് മാര്‍ഗരേഖ തയ്യാറാക്കിയത്. വിദ്യാര്‍ഥികള്‍ക്കോ അധ്യാപകര്‍ക്കോ രക്ഷിതാക്കള്‍ക്കോ ഉണ്ടാകുന്ന ശാരീരിക മാനസിക പ്രശ്നങ്ങള്‍ പരിഹരിക്കാനും ആരോഗ്യ വകുപ്പ് സജ്ജീകരണമൊരുക്കും.
കൊവിഡിനെതിരെ ശക്തമായ പ്രതിരോധം തീര്‍ക്കാം ; സ്കൂൾ തുറക്കൽ മാർഗനിർദേശങ്ങൾ ഇങ്ങനെ - Health Department issued guidelines
മാര്‍ഗരേഖ തയ്യാറാക്കിയത് വിദ്യാഭ്യാസ - ആരോഗ്യ വകുപ്പുകള്‍ മറ്റുള്ളവയുമായി കൂടിയാലോചിച്ച്
സ്കൂൾ തുറക്കൽ; ആരോഗ്യ വകുപ്പ് മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു
എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ തൊട്ടടുത്തുള്ള ആരോഗ്യ പ്രവര്‍ത്തകരേയോ ദിശ 104, 1056, 0471 2552056, 2551056 എന്നീ നമ്പരുകളിലോ, ഇ സഞ്ജീവനിയിലോ ബന്ധപ്പെടാം. മാര്‍ഗനിര്‍ദേശമനുസരിച്ച് ഓരോ സ്കൂളും പ്രവര്‍ത്തിച്ചാല്‍ കൊവിഡിനെതിരെ ശക്തമായ പ്രതിരോധം ഒരുക്കാനാകുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് വ്യക്തമാക്കി.
READ MORE:ഇതുവരേയും വാക്സിനെടുത്തില്ലേ, എങ്കില്‍ സ്കൂളിലേക്ക് വരേണ്ട; അധ്യാപകരോടും രക്ഷിതാക്കളോടും മന്ത്രി
മാര്‍ഗനിര്‍ദേശങ്ങള്‍
- ബയോബബിള്‍ അടിസ്ഥാനത്തില്‍ മാത്രം ക്ലാസുകള്‍ നടത്തുക.
- ഓരോ ബബിളിലുള്ളവര്‍ അതത് ദിവസം മാത്രമേ സ്കൂളില്‍ എത്താവൂ.
- പനി, ചുമ, ശ്വാസതടസം, ജലദോഷം തുടങ്ങിയ രോഗലക്ഷണങ്ങള്‍ ഉള്ളതോ കൊവിഡ് സമ്പര്‍ക്ക പട്ടികയിലുള്ളതോ ആയവർ ആരും ഒരു കാരണവശാലും സ്കൂളില്‍ പോകരുത്.
- മാസ്ക് ധരിച്ച് മാത്രം വീട്ടില്‍ നിന്നിറങ്ങുക. ഡബിള്‍ മാസ്ക് അല്ലെങ്കില്‍ എന്‍ 95 മാസ്ക് ഉപയോഗിക്കുക.
- വായും മൂക്കും മൂടത്തക്കവിധം മാസ്ക് ധരിക്കുക.
- യാത്രകളിലും സ്കൂളിലും മാസ്ക് താഴ്ത്തി സംസാരിക്കരുത്.
- ആഹാരം കഴിച്ച ശേഷം പുതിയ മാസ്ക് ഉപയോഗിക്കുന്നതാണ് നല്ലത്.
- കൈകള്‍ വൃത്തിയാക്കാതെ കണ്ണ്, മൂക്ക്, വായ് എന്നിവ സ്പര്‍ശിക്കരുത്.
- അടച്ചിട്ട സ്ഥലങ്ങള്‍ പെട്ടെന്ന് രോഗവ്യാപനത്തിന് കാരണമാകുമെന്നതിനാല്‍ ക്ലാസ് മുറിയിലെ ജനാലകളും വാതിലുകളും തുറന്നിടേണ്ടതാണ്.
- ഇടവേളകള്‍ ഒരേ സമയത്താക്കാതെ കൂട്ടം ചേരലുകള്‍ ഒഴിവാക്കണം.
- പഠനോപകരണങ്ങള്‍, ഭക്ഷണം, കുടിവെള്ളം എന്നിവ യാതൊരു കാരണവശാലും പങ്കുവയ്ക്കുവാന്‍ പാടുള്ളതല്ല.
- ഏറ്റവുമധികം രോഗവ്യാപന സാധ്യതയുള്ളത് ഭക്ഷണം കഴിക്കുമ്പോഴാണ്. ഒന്നിച്ചിരുന്ന് കഴിക്കുന്നതിന് പകരം 2 മീറ്റര്‍ അകലം പാലിച്ച് കുറച്ച് വിദ്യാര്‍ഥികള്‍ വീതം ഭക്ഷണം കഴിക്കണം. ഭക്ഷണം കഴിക്കുന്ന സമയത്ത് സംസാരിക്കാന്‍ പാടില്ല.
- കൈകഴുകുന്ന സ്ഥലത്തും കൂട്ടം കൂടാന്‍ പാടില്ല. ഇവിടേയും രോഗവ്യാപനത്തിന് സാധ്യതയുണ്ട്.
- ടോയ്ലറ്റുകളില് പോയ ശേഷം കൈകള്‍ സോപ്പും വെള്ളവും അല്ലെങ്കില്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് വൃത്തിയാക്കുക.
- പ്രാക്ടിക്കല്‍ ക്ലാസുകള്‍ ചെറിയ ഗ്രൂപ്പുകളായി നടത്തേണ്ടതാണ്.
- ഒന്നിലധികം പേര് ഉപയോഗിക്കാന്‍ സാധ്യതയുള്ള ഉപകരണങ്ങള്‍ ഓരോ കുട്ടിയുടെ ഉപയോഗത്തിന് ശേഷവും അണുവിമുക്തമാക്കേണ്ടതാണ്.
- രോഗലക്ഷണ പരിശോധനാ രജിസ്റ്റര്‍ സ്കൂളുകളില്‍ സൂക്ഷിക്കണം.
- രോഗലക്ഷണങ്ങളുള്ള ജീവനക്കാരുടെയും കുട്ടികളുടെയും പേരുകള്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തുകയും പതിവായി നിരീക്ഷിക്കുകയും വേണം.
- ഓരോ സ്കൂളിലും പ്രദേശത്തുള്ള ഡോക്ടറുടെ സേവനം ഉറപ്പാക്കണം.
- വിദ്യാര്‍ഥികള്‍ക്കോ ജീവനക്കാര്‍ക്കോ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തുളള ആരോഗ്യ കേന്ദ്രത്തില്‍ ബന്ധപ്പെടുക.
- അടിയന്തര സാഹചര്യത്തില്‍ വൈദ്യസഹായത്തിന് ബന്ധപ്പെടേണ്ട ടെലിഫോണ്‍ നമ്പറുകൾ ഓഫിസില്‍ പ്രദര്‍ശിപ്പിക്കുക.
- കുട്ടികളും ജീവനക്കാരും അല്ലാത്തവര്‍ സ്ഥാപനം സന്ദര്‍ശിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
- വീട്ടിലെത്തിയ ഉടന്‍ കുളിച്ച് വൃത്തിയായതിന് ശേഷം മാത്രം മറ്റുള്ളവരുമായി ഇടപഴകുക.
- മാസ്കും വസ്ത്രങ്ങളും അലക്ഷ്യമായിടാതെ സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കണം.