തിരുവനന്തപുരം: മുന്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ വര്‍ക്ക് ഷോപ്പിന്‍റെ ഉദ്‌ഘാടനത്തിന് ക്ഷണിച്ചത് വ്യക്തിബന്ധത്തിന്‍റെ പേരിലെന്ന് സന്ദീപ് നായര്‍. ശ്രീരാമകൃഷ്‌ണന്‍റെ ഫ്ലാറ്റിലോ ഓഫിസിലോ പോയിട്ടില്ല. അദ്ദേഹത്തെ നേരില്‍ കണ്ട് ക്ഷണിക്കുക മാത്രമായിരുന്നു ചെയ്‌തതെന്നും സന്ദീപ് പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ പേരു പറയാന്‍ കേന്ദ്ര ഏജന്‍സികളില്‍ നിന്ന് സമ്മര്‍ദം ഉണ്ടായെന്ന് സന്ദീപ് നായര്‍ ആവര്‍ത്തിച്ചു. കടുത്ത മാനസിക സംഘര്‍ഷമാണ് ഇതുമൂലം അനുഭവിച്ചത്. അതുകൊണ്ടാണ് ഇക്കാര്യങ്ങളെല്ലാം കോടതിയില്‍ രേഖാമൂലം എഴുതി നല്‍കിയത്.
സരിത്തുമായുള്ള സുഹൃദ് ബന്ധത്തിന്‍റെ പേരിലാണ് സ്വപ്‌ന സഹായിച്ചത്. പറയാനുള്ളതെല്ലാം കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്നും സന്ദീപ് പറഞ്ഞു. നയതന്ത്രചാനല്‍ വഴി സ്വര്‍ണം കടത്തിയോ എന്ന ചോദ്യത്തിന് സന്ദീപ് കൃത്യമായ മറുപടി നല്‍കിയില്ല.