തിരുവനന്തപുരം: സംസ്‌കാര ചാനൽ ചെയർമാൻ എന്ന പേരിൽ തട്ടിപ്പ് നടത്തിയ കേസിൽ മോൻസൺ മാവുങ്കലിനെ മൂന്ന് ദിവസത്തെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ നൽകി. ഞായറാഴ്‌ച വൈകിട്ട് നാലു മണി വരെയാണ് കസ്റ്റഡി കാലാവധി. സിഗ്‌നേച്ചർ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി എം.ഡിയും തിരുവന്തപുരം സ്വദേശിയുമായ ബാബു മാധവാണ് കേസിലെ പരാതിക്കാരൻ.
തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. മോൻസൺ മാവുങ്കൽ കേസിലെ രണ്ടാം പ്രതിയാണ്. 2017 ജനുവരി ഒന്ന് മുതൽ 2020 മാർച്ച് 24 വരെയുള്ള കാലയളവിലാണ് തട്ടിപ്പ് നടത്തിയത്.
ചാനൽ ഷെയറുകളും മറ്റും പരാതിക്കാരൻ അറിയാതെ വിൽപന നടത്തി 1,50,72,000 രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് പരാതി. യുട്യൂബ് ചാനലിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയും മോൻസൺ ടി.വി സംസ്‌കാരയുടെ ചെയർമാനാണെന്ന് അവകാശവാദം ഉന്നയിച്ച് തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
2020 ജൂൺ 18ന് പരാതിക്കാരൻ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 409, 420, 468 എന്നീ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്‌തു. നിലവിൽ കേസിൽ രണ്ടു പ്രതികളാണുള്ളത്. കേസിലെ ഒന്നാം പ്രതിയെ ഇതുവരെ പിടികൂടിയിട്ടില്ല.
READ MORE:വയനാട്ടിലെ ഭൂമി തട്ടിപ്പ് കേസ്; മോന്‍സൺ മാവുങ്കലിന്‍റെ ജാമ്യാപേക്ഷ തള്ളി കോടതി