തിരുവനന്തപുരം : മഴ (Kerala Rain Warning) മാറിയതോടെ ശബരിമല (Sabarimala) സന്നിധാനത്ത് വന്‍ ഭക്തജന തിരക്ക്. പുലര്‍ച്ചെ നാല് മണിക്ക് ക്ഷേത്ര നട തുറന്നപ്പോള്‍ തന്നെ നടപ്പന്തലില്‍ തീര്‍ഥാടകര്‍ നിറഞ്ഞു. കനത്ത മഴയെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പൂര്‍ണമായും പിന്‍വലിക്കുന്നതോടെ ഭക്തജന തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് ദേവസ്വം ബോര്‍ഡിന്‍റെ കണക്കുകൂട്ടല്‍.
Sabarimala | മഴയൊഴിഞ്ഞു ; ഭക്തജനത്തിരക്കേറി ശബരിമല സന്നിധാനം കൊവിഡ് (Covid 19) കാല ജാഗ്രത പൂര്‍ണമായും ഉറപ്പുവരുത്തിയാണ് ദര്‍ശനം ഒരുക്കിയിരിക്കുന്നത്. ഭക്തര്‍ക്ക് നീണ്ട സമയം ക്യൂവില്‍ കാത്തുനില്‍ക്കേണ്ടി വരുന്നില്ല. ദേവസ്വം ബോര്‍ഡ് നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ അന്നദാനം ഒരുക്കിയിട്ടുണ്ട്. അയ്യപ്പസേവാസംഘം പമ്പയിലും സന്നിധാനത്തും അന്നദാനം നല്‍കുന്നു.
Also Read:Crime Branch Investigation| മോഡലുകളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും
പുലര്‍ച്ചെ നട തുറന്ന് രാത്രി അടയ്ക്കുന്നതുവരെ അന്നദാനം ലഭിക്കും. തീര്‍ഥാടന പാതയില്‍ ഭക്തര്‍ക്ക് ആശ്വാസമേകുന്നതിന് ഔഷധ കുടിവെള്ള വിതരണ കൗണ്ടറുകളും ദേവസ്വം ബോര്‍ഡ് സജ്ജമാക്കിയിട്ടുണ്ട്.വഴിപാട്, അപ്പം-അരവണ, പഞ്ചാമൃതം കൗണ്ടറുകളിലും തീര്‍ഥാടകര്‍ക്ക് വേഗത്തില്‍ സേവനം ലഭ്യമാക്കുന്നതിന് സംവിധാനമൊരുക്കിയിട്ടുണ്ട്.
നെയ്യഭിഷേകത്തിന് പ്രത്യേക കൗണ്ടര്‍
പുലര്‍ച്ചെ നാലുമുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകിട്ട് നാല് മുതല്‍ രാത്രി ഹരിവരാസനം (Harivarasanam) വരെയും ദര്‍ശനത്തിന് അവസരമുണ്ട്. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി നെയ്യഭിഷേകം നേരിട്ട് നടത്താന്‍ കഴിയില്ല.
പകരം ഇരുമുടി കെട്ടില്‍ കൊണ്ടുവരുന്ന നെയ്യ് അഭിഷേകത്തിനായി ശേഖരിക്കുന്നതിന് സന്നിധാനത്ത് പ്രത്യേക കൗണ്ടറുകള്‍ ദേവസ്വം ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്. അയ്യപ്പഭക്തര്‍ക്ക് അഭിഷേകം ചെയ്ത ആടിയശിഷ്ടം നെയ്യ് കൗണ്ടറുകളില്‍ നിന്നും വാങ്ങാം.