കേരളം

kerala

ETV Bharat / city

ആർഎസ്എസിന്‍റേത് ഭരണഘടന തകര്‍ക്കാനുള്ള ശ്രമം: എകെ ആന്‍റണി - RSS news

പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ നിസംഗത പാലിക്കുന്നവർ ഇന്നു ഞാൻ നാളെ നീ എന്ന ചൊല്ല് മറക്കരുതെന്നും എകെ ആന്‍റണി തിരുവനന്തപുരത്ത് പറഞ്ഞു

എകെ ആന്‍റണി വാര്‍ത്ത  കാവല്‍ യാത്ര വാര്‍ത്ത  തിരുവനന്തപുരം വാര്‍ത്ത  AK Antony news  RSS news  ak antony
ആർഎസ്എസിന്‍റേത് ഭരണഘടന തകര്‍ക്കാനുള്ള ശ്രമം: എകെ ആന്‍റണി

By

Published : Jan 27, 2020, 11:02 PM IST

തിരുവനന്തപുരം: ഭരണഘടന തകര്‍ക്കാനുള്ള ആർഎസ്എസിന്‍റെ ശ്രമങ്ങള്‍ പൗരത്വ നിയമം ഭേദഗതികൊണ്ട് അവസാനിക്കില്ലെന്നും ഇത്തരത്തിലുള്ള കൂടുതൽ നിയമങ്ങൾ മോദി അധികാരത്തിൽ തുടരുവോളം പ്രതീക്ഷിക്കാമെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി. പൗരത്വ ഭേദഗതിക്കെതിരായ സമരങ്ങളിൽ നിസംഗത പാലിക്കുന്നവർ ഇന്നു ഞാൻ നാളെ നീ എന്ന ചൊല്ല് മറക്കരുതെന്നും അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്‍റേത് ഭരണഘടന തകര്‍ക്കാനുള്ള ശ്രമം: എകെ ആന്‍റണി

മോദി സര്‍ക്കാര്‍ കഴിഞ്ഞ തവണ വലിയ ഭൂരിപക്ഷത്തിൽ അധികാരത്തിലെത്തിയ ശേഷം ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ തകർക്കുന്ന നിരവധി നിയമങ്ങൾ പാസാക്കുകയാണ്. നിശബ്ദരായിരുന്നാൽ കൂടുതൽ അപകടകരമായ നിയമങ്ങൾ ഉണ്ടാകും. പൗരത്വ ഭേദഗതി നിയമം രൂപം കൊണ്ടത് നാഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനത്താണ്. ഭരണഘടനയുടെ അലകും പിടിയും മാറ്റാനാണ് ആർഎസ്എസിന്‍റെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതിക്കെതിരെ കെപിസിസിയുടെ സാംസ്കാരിക വിഭാഗമായ സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ ആര്യാടൻ ഷൗക്കത്ത് നയിക്കുന്ന കാവൽ യാത്ര തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ആന്‍റണി.

ABOUT THE AUTHOR

...view details