കേരളം

kerala

ETV Bharat / city

ഭൂപതിവ് ചട്ട ഭേദഗതി; പ്രതിഷേധവുമായി റോഷി അഗസ്റ്റിൻ എംഎല്‍എ

ഇടുക്കി ഭൂപതിവ് ചട്ട ഭേദഗതിയിൽ പി.ജെ ജോസഫിന്‍റെ അടിയന്തര പ്രമേയ അവതരണത്തിനിടെയാണ് റോഷി അഗസ്റ്റിൻ ഇക്കാര്യത്തിൽ സർക്കാർ കർശന തീരുമാനമെടുക്കണമെന്ന ആവശ്യമുന്നയിച്ചത്

ഭൂപതിവു ചട്ട ഭേദഗതി; പ്രതിഷേധവുമായി റോഷി അഗസ്റ്റിൻ എംഎല്‍എ

By

Published : Nov 6, 2019, 3:16 PM IST

Updated : Nov 6, 2019, 3:55 PM IST

ഇടുക്കി: ഭൂപതിവ് ചട്ടഭേദഗതിയില്‍ ഡിസംബര്‍ ഒന്നിന് മുൻപ് സര്‍ക്കാര്‍ തീരുമാനമെടുത്തില്ലെങ്കില്‍ നിരാഹര സമരം നടത്തുമെന്ന് റോഷി അഗസ്റ്റിൻ എംഎല്‍എ. ഇടുക്കി ഭൂപതിവ് ചട്ടഭേദഗതി സംബന്ധിച്ച പി.ജെ ജോസഫിന്‍റെ അടിയന്തര പ്രമേയ അവതരണത്തിനിടെയാണ് റോഷി അഗസ്റ്റിൻ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടിയന്തര നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടത്. ഇടുക്കിയിലെ ജനങ്ങളുടെ വികാരം ഉൾക്കൊണ്ട് തീരുമാനം പിൻവലിക്കണം. നിയമം കാരണം ഇടുക്കിയിലേക്ക് തിരിച്ചു പോകാൻ കഴിയാത്ത അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തിൽ സർക്കാർ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ഇടുക്കിയിൽ നിന്നുള്ള ഭരണപക്ഷ എംഎൽഎമാരായ ഇ.എസ് ബിജിമോളും, എസ്. രാജേന്ദ്രനും ആവശ്യപ്പെട്ടു. ആവശ്യമെങ്കിൽ സർവകക്ഷി യോഗം വിളിക്കാമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പിമേൽ പ്രതിപക്ഷം വാക്ക് ഔട്ടിൽ നിന്നും പിന്മാറി.

ഭൂപതിവ് ചട്ട ഭേദഗതി; പ്രതിഷേധവുമായി റോഷി അഗസ്റ്റിൻ എംഎല്‍എ
Last Updated : Nov 6, 2019, 3:55 PM IST

ABOUT THE AUTHOR

...view details