ആര്‍.സി.സിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ - തിരുവനന്തപുരം ലോക്ക് ഡൗണ്‍
ജില്ലാതല ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാന്‍സര്‍ ചികിത്സാ സൗകര്യം രോഗികള്‍ ഉപയോഗിക്കണമെന്ന് ആർസിസി അധികൃതര്‍.
തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആര്‍സിസിയില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. അത്യാവശ്യ ചികിത്സ ആവശ്യമുള്ളവര്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്നാണ് ആര്‍സിസി അധികൃതര്‍ നല്‍കുന്ന നിര്‍ദേശം. യാത്ര, താമസം, ഭക്ഷണം എന്നിവയ്ക്ക് ലോക്ക് ഡൗണ്‍ കാലത്ത് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ജില്ലാതല ആശുപത്രികളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന കാന്‍സര്‍ ചികിത്സാ സൗകര്യം രോഗികള്‍ ഉപയോഗിക്കണമെന്നാണ് ആര്‍സിസി ആവശ്യപ്പെട്ടിരിക്കുന്നത്.