തിരുവനന്തപുരം :ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് പുതുവത്സരാഘോഷങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഇന്നുരാത്രി മുതൽ ആരംഭിക്കും. ജനുവരി രണ്ട് വരെയാണ് നിയന്ത്രണങ്ങൾ.
10 മണിക്ക് ശേഷം ആരാധനാലയങ്ങളിൽ അടക്കം കൂടിച്ചേരലുകൾ പാടില്ല. മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക പരിപാടികളെല്ലാം 10 മണിക്ക് മുമ്പ് അവസാനിപ്പിക്കണം.
ഹോട്ടലുകൾ, റസ്റ്റോറൻ്റുകൾ, ബാറുകൾ, ക്ലബ്ബുകൾ എന്നിവയ്ക്കെല്ലാം നിയന്ത്രണം ബാധകമാണ്. തിയറ്ററുകളിൽ സെക്കൻഡ് ഷോകൾ പാടില്ല. അനാവശ്യ യാത്രകൾക്കും വിലക്കുണ്ട്. അത്യാവശ്യ യാത്രകള്‍ പോകുന്നവർ സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതണം.