തിരുവനന്തപുരം:മാധ്യമ പ്രവർത്തകന്‍ കെ.എം.ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സസ്‌പെന്‍ഷനിലായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ട രാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറിയാണ് സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ചത്. സംഭവത്തില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നേയാണ് ശുപാര്‍ശ.
ശ്രീറാം വെങ്കിട്ടരാമനെ തിരിച്ചെടുക്കാന്‍ ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ
മുഖ്യമന്ത്രിക്കാണ് ശുപാര്‍ശ നല്‍കിയത്. സംഭവത്തില്‍ അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നേയാണ് ശുപാര്‍ശ.
ആദ്യ സസ്പെന്‍ഷന്‍ കാലാവധി പൂര്‍ത്തിയായതിന് പിന്നാലെ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ വിശദീകരണം ചീഫ് സെക്രട്ടറി ടോം ജോസ് നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് സസ്‌പെന്‍ഷന്‍ കാലാവധി 60 ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു. അപകടം നടക്കുമ്പോള്‍ താന്‍ മദ്യപിച്ചിരുന്നില്ലെന്ന് പുതുതായി നല്‍കിയ വിശദീകരണത്തിലും ശ്രീറാം ആവര്‍ത്തിക്കുകയാണുണ്ടായത്.
ആഗസ്ത് അഞ്ചിന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ.എം.ബഷീര്‍ മരിച്ചത്. അപകട സമയത്ത് ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചിരുന്നതായി ദൃക്‌സാക്ഷികളും കാറില്‍ ഒപ്പമുണ്ടായിരുന്ന വഫാ ഫിറോസും പൊലീസിനു മൊഴി നല്‍കിയിരുന്നു. എന്നാല്‍ ശ്രീറാമിന്‍റെ രക്ത സാമ്പിള്‍ ശേഖരിക്കുന്നത് ബോധപൂര്‍വം വൈകിപ്പിച്ച് പൊലീസ് അദ്ദേഹത്തെ രക്ഷപ്പെടുത്തുകയായിരുന്നു എന്നും ആരോപണമുണ്ട്.