കേരളം

kerala

ജോർജ് മേഴ്‌സിയറുടെ നിര്യാണത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല

By

Published : Sep 17, 2020, 2:41 AM IST

വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ വളരെ അടുത്ത ബന്ധമുള്ള സഹപ്രവർത്തകനെയാണ് ജോർജ് മേഴ്‌സിയറിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു.

Ramesh Chennithala news  George Mercier news  രമേശ് ചെന്നിത്തല വാര്‍ത്തകള്‍  ജോർജ് മേഴ്‌സിയര്‍
ജോർജ് മേഴ്‌സിയറുടെ നിര്യാണത്തിൽ അനുശോചിച്ച് രമേശ് ചെന്നിത്തല

തിരുവനന്തപുരം: മുൻ എം.എൽ.എ ജോർജ് മേഴ്‌സിയറുടെ നിര്യാണത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുശോചിച്ചു. വിദ്യാർഥി രാഷ്ട്രീയ കാലം മുതൽ വളരെ അടുത്ത ബന്ധമുള്ള സഹപ്രവർത്തകനെയാണ് ജോർജ് മേഴ്‌സിയറിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് രമേശ് ചെന്നിത്തല അനുശോചന സന്ദേശത്തിലൂടെ പറഞ്ഞു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്‌ചയായി അദ്ദേഹം ചികിത്സയിലായിരുന്ന കോവളം മുൻ എം.എൽ.എ ജോർജ് മേഴ്‌സിയർ ബുധനാഴ്‌ച വൈകിട്ടോടെയാണ് അന്തരിച്ചത്. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്‌ചയായി അദ്ദേഹം ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2006 ൽ അദ്ദേഹം കോവളം മണ്ഡലത്തെ പ്രതിനിധീകരിച്ചാണ് നിയമസഭയിലെത്തിയത്. കെ.പി.സി.സി നിർവാഹക സമിതി അംഗവുമായിരുന്നു ജോർജ് മേഴ്‌സിയർ.

ABOUT THE AUTHOR

...view details