തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത: തീരപ്രദേശത്ത് ജാഗ്രതാ നിർദ്ദേശം - കേരളത്തില്‍ മഴക്ക് സാധ്യത
തിരുവനന്തപുരം ,കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: അടുത്ത രണ്ട് ദിവസങ്ങളില്‍ കേരളത്തിൽ അതിശക്‌തമായ മഴയ്‌ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ടും നാളെയും മറ്റന്നാളും ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിലും മറ്റന്നാള്‍ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ 115.6 മില്ലി മീറ്റര്‍ മുതല്‍ 204.4 മില്ലി മീറ്റര്‍ വരെ മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ദക്ഷിണ ശ്രീലങ്കൻ തീരത്തിനടുത്തായി തെക്ക് പടിഞ്ഞാറ് ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ന്യൂനമർദം നാളെ കന്യാകുമാരി മേഖലയ്‌ക്ക് മുകളിലായി കൂടുതൽ ശക്തി പ്രാപിക്കാനും 31ന് ലക്ഷദ്വീപ്, മാലദ്വീപ് മേഖലയ്‌ക്ക് മുകളിലായി അതിതീവ്ര ന്യൂനമർദ്ദമാകാനും സാധ്യതയുണ്ട്. ഇതേതുടര്‍ന്ന് കടൽ പ്രക്ഷുബ്‌ധമാകാനിടയുണ്ട്. മൽസ്യത്തൊഴിലാളികൾ ഇന്ന് മുതൽ കേരള തീരത്തും കന്യാകുമാരി- മാലദ്വീപ് ലക്ഷദ്വീപ് തീരത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും, കടലിൽ പോയവർ ഏറ്റവും അടുത്തുള്ള തീരത്ത് എത്രയും വേഗം എത്തിച്ചേരേണമെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്.