കേരളം

kerala

ETV Bharat / city

വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള സർക്കാർ ക്വാറന്‍റൈൻ ഒഴിവാക്കി

വീട്ടിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് പണം നൽകി സര്‍ക്കാര്‍ ക്വാറന്‍റൈനിൽ തുടരാം. പണമില്ലാത്തവർക്കും സർക്കാർ നിരീക്ഷണത്തിൽ കഴിയാം.

By

Published : Jun 6, 2020, 5:13 PM IST

quarintine order  പ്രവാസി വാര്‍ത്തകള്‍  സര്‍ക്കാര്‍ ക്വാറന്‍റൈൻ വാര്‍ത്തകള്‍  NRi news
വിദേശത്ത് നിന്നെത്തുന്നവര്‍ക്കുള്ള സർക്കാർ ക്വാറന്‍റൈൻ ഒഴിവാക്കി

തിരുവനന്തപുരം: വിദേശത്തു നിന്നും സംസ്ഥാനത്തെത്തുന്നവരുടെ സർക്കാർ ക്വാറന്‍റൈൻ ഒഴിവാക്കി. വീടുകൾ നിരീക്ഷണ കേന്ദ്രങ്ങളാക്കി ദുരന്ത നിവാരണ വകുപ്പാണ് ഉത്തരവിറക്കിയത്. ഇതനുസരിച്ച് വിദേശത്തു നിന്നെത്തുന്നവർ 14 ദിവസം വീട്ടിൽ നിരീക്ഷണത്തിൽ കഴിഞ്ഞാൽ മതിയാകും. വീട്ടിൽ പോകാൻ ബുദ്ധിമുട്ടുള്ളവർക്ക് പണം നൽകി സര്‍ക്കാര്‍ ക്വാറന്‍റൈനിൽ തുടരാം. പണമില്ലാത്തവർക്കും സർക്കാർ നിരീക്ഷണത്തിൽ കഴിയാം.

വിദേശത്തു നിന്നെത്തുന്നവർ ഏഴ്‌ ദിവസം സർക്കാർ ക്വാറന്‍റൈനിൽ കഴിയണമെന്നതായിരുന്നു നേരത്തെ ഉണ്ടായിരുന്ന വ്യവസ്ഥ. വിദേശത്ത് നിന്നെത്തുന്നവരിൽ നിന്നും പണം ഈടാക്കി ക്വാറന്‍റൈൻ സംവിധാനം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ പ്രതിഷേധവുമുയർന്നിരുന്നു.

ABOUT THE AUTHOR

...view details