തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റസ്റ്റ് ഹൗസുകള്‍ ഇനി പൊതുജനത്തിനും ഉപയോഗിക്കാം. കുറഞ്ഞ ചിലവില്‍ സാധാരണക്കാര്‍ക്ക് മുറികള്‍ ബുക്ക് ചെയ്യാനുള്ള ഓണ്‍ലൈന്‍ സംവിധാനം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്‌തു.
എ ക്ലാസ് റസ്റ്റ് ഹൗസുകളില്‍ എസി മുറിയ്ക്ക് 1000 രൂപയും അല്ലാത്തവയ്ക്ക് 600 രൂപയുമാണ് വാടക. ബി ക്ലാസ് റസ്റ്റ് ഹൗസുകളില്‍ 750, 400 രൂപ വീതമാണ് നിരക്ക്.
Also read: റോഡില്‍ കുഴിയാണോ? കരാറുകാരനെ നേരിട്ട് വിളിച്ച് പരാതി പറയാം! സര്‍ക്കാരിന്‍റെ പുതിയ സംവിധാനം വരുന്നു
കുറഞ്ഞ ചിലവില്‍ ജനങ്ങള്‍ക്ക് താമസസൗകര്യം ഒരുക്കുകയാണ് പൊതുമരാമത്ത് വകുപ്പിന്‍റെ ലക്ഷ്യം. 1151 മുറികള്‍ 153 റസ്റ്റ് ഹൗസുകളിലായി ഓണ്‍ലൈന്‍ ബുക്കിങ്ങിന് സജ്ജമാക്കും.
https://resthouse.pwd.kerala.gov.in/ എന്ന ലിങ്കില്‍ കയറി പൊതുജനങ്ങള്‍ക്ക് റസ്റ്റ് ഹൗസുകള്‍ ബുക്ക് ചെയ്യാം. റെസ്റ്റ് ഹൗസുകളിലെ സൗകര്യങ്ങളില്‍ പരാതിയുണ്ടെങ്കില്‍ നേരിട്ടറിയിക്കാന്‍ സൗകര്യമൊരുക്കുമെന്നും മന്ത്രി അറിയിച്ചു.