കേരളം

kerala

ETV Bharat / city

ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ തസ്തിക വിപുലീകരിക്കണമെന്നാവശ്യം - PSC rank holders

നിയമനം ലഭിച്ചാൽ ആറ് മാസം ശമ്പളമില്ലാതെ ജോലി ചെയ്യാനുള്ള സന്നദ്ധതയും പിഎസ്‌സി റാങ്ക് ഹോൾഡർമാർ സർക്കാരിനെ അറിയിച്ചിട്ടുണ്ട്

PSC rank holders are demanding expansion of JHI posts  പിഎസ്‌സി റാങ്ക് ഹോൾഡർമാർ  ജെഎച്ച്ഐ തസ്തിക  കൊവിഡ് 19 കേരളം  കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ  PSC rank holders  expansion of JHI posts
ജെഎച്ച്ഐ തസ്തികകള്‍ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ഹോൾഡർമാർ രംഗത്ത്

By

Published : Apr 17, 2020, 3:34 PM IST

തിരുവനന്തപുരം:കൊവിഡ് 19ന്‍റെയും മറ്റ് പകർച്ചവ്യാധികളുടെയും പശ്ചാത്തലത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക വിപുലീകരിച്ച് നിയമനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ഹോൾഡർമാർ രംഗത്ത്.

നിയമനം ലഭിച്ചാൽ ആറ് മാസം ശമ്പളമില്ലാതെ ജോലി ചെയ്യാനുള്ള സന്നദ്ധതയും സർക്കാരിനെ അറിയിച്ചിട്ടുണ്ട്. റാങ്ക് പട്ടികയിലുള്ളതിനേക്കാൾ കൂടുതൽ ഒഴിവുകൾ സംസ്ഥാനത്തുണ്ട്. ഈ സാഹചര്യത്തിൽ നിലവിലുള്ള പട്ടികയിൽ നിന്ന് പഞ്ചായത്തുകളിലെ ഒഴിവുകളും നികത്തണമെന്നാവശ്യപ്പെട്ട് റാങ്ക് ഹോൾഡർമാർ മന്ത്രി എ.സി മൊയ്തീന് നിവേദനം നൽകി.

ജെഎച്ച്ഐ തസ്തികകള്‍ വിപുലീകരിക്കണമെന്നാവശ്യപ്പെട്ട് പിഎസ്‌സി റാങ്ക് ഹോൾഡർമാർ രംഗത്ത്

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലാണെങ്കിലും കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി ആരോഗ്യമേഖലയിൽ പിഎസ്‌സി നിയമനത്തിന് അഡ്വൈസ് അയക്കുന്നുണ്ട്. പകർച്ചവ്യാധികളുടെ പശ്ചാത്തലത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരുടെ കൂടുതൽ നിയമനങ്ങൾ വേണ്ടിവരും. പഞ്ചായത്തുകളിൽ മാത്രം 950ല്‍ അധികം ഒഴിവുകളുണ്ട്. ലോകാരോഗ്യ സംഘടനയുടെ നിർദേശമനുസരിച്ച് 5000 ജനങ്ങൾക്ക് ഒരു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ തസ്തിക വേണ്ടതുണ്ടെന്നും റാങ്ക് ഹോൾഡർമാർ ചൂണ്ടിക്കാട്ടുന്നു.

ABOUT THE AUTHOR

...view details