തിരുവനന്തപുരം:പൗരത്വ ഭേദഗതി നിയമത്തിനെതിരെ തലസ്ഥാനത്ത് വിവിധ സഥലങ്ങളില്‍ പ്രതിഷേധ പരിപാടികൾ നടന്നു. കാര്യവട്ടം ക്യാമ്പസിലെ വിദ്യാര്‍ഥികൾ കോളജ് ഗേറ്റിന് മുന്നിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. വിദ്യാര്‍ഥികൾ പ്രതീകാത്മകമായി ആഭ്യന്തരമന്ത്രി അമിത്ഷായുടെ കോലം അടിച്ചാണ് പ്രതിഷേധിച്ചത്. കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അധ്യാപകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. ഇന്ത്യയുടെ ഭരണഘടനയുടെ ആമുഖം വായിച്ചു കൊണ്ട് മെഴുകുതിരി കത്തിച്ചായിരുന്നു അധ്യാപകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചത്.
പൗരത്വ ഭേദഗതി നിയമം; വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ
കാര്യവട്ടം യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ അധ്യാപകർ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കൂടാതെ ടെക്‌നോപാർക്ക് മെയിൻ ഗേറ്റിന് മുന്നിൽ തീർത്ത മതസൗഹാർദ മതിലിൽ നൂറുകണക്കിന് ടെക്കികൾ പങ്കെടുത്തു.
പൗരത്വ ഭേദഗതി നിയമം; വിവിധയിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങൾ
ടെക്‌നോപാർക്കിലെ ടെക്കികളുടെ സംഘടനയായ പ്രതിധ്വനിയുടെ നേതൃത്വത്തിൽ മതസൗഹാർദ മതിൽ തീർത്തു. ടെക്‌നോപാർക്ക് മെയിൻ ഗേറ്റിന് മുന്നിൽ തീർത്ത മതസൗഹാർദ മതിലിൽ നൂറുകണക്കിന് ടെക്കികൾ പങ്കെടുത്തു. കഴക്കൂട്ടം ഗവ: ഹൈസ്‌കൂളിലെ വിദ്യാർഥികളും പ്രതിഷേധ പ്രകടനം നടത്തി.