കേരളം

kerala

ETV Bharat / city

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

മിനിമം ടിക്കറ്റ് വർധനവ്, കണ്‍സെഷൻ നിരക്കിലെ വർധനവ് എന്നിവ ആവശ്യപ്പെട്ടാണ് ബസുടമകൾ അനിശ്ചിതകാല പണിമുടക്ക് നടത്തുന്നത്.

സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം
സംസ്ഥാനത്ത് മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സ്വകാര്യ ബസ് സമരം

By

Published : Mar 15, 2022, 3:25 PM IST

തിരുവനന്തപുരം:മിനിമം ടിക്കറ്റ് നിരക്കിലും വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്കിലും വര്‍ധന ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകള്‍ മാര്‍ച്ച് 24 മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്. നിരവധി തവണ അഭ്യര്‍ഥിച്ചിട്ടും ഇതു സംബന്ധിച്ച തീരുമാനം സര്‍ക്കാര്‍ പ്രഖ്യാപിക്കാത്ത സാഹചര്യത്തിലാണ് സമരത്തിലേക്കു നീങ്ങുന്നതെന്ന് ബസുടമ സംയുക്ത സമരസമിതി ചെയര്‍മാന്‍ ലോറന്‍സ് ബാബു അറിയിച്ചു.

രാവിലെ ഗതാഗത മന്ത്രിയെ കണ്ട് ബസുടമകള്‍ സമര നോട്ടീസ് നല്‍കി. ബസുടമകളുടെ ആവശ്യം ന്യായമാണെന്നറിയിച്ച മന്ത്രി ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കി. മിനിമം നിരക്ക്​ 12 രൂപയാക്കണമെന്നും വിദ്യാർഥികളുടെ കൺസഷൻ ആറ് രൂപയാക്കണമെന്നുമാണ് ബസുടമകളുടെ ആവശ്യം.

ALSO READ:വെഞ്ഞാറമൂട് ഇരട്ടക്കൊലപാതകം: സിബിഐ അന്വേഷണം വേണം - വിഡി സതീശൻ

അതേസമയം വിദ്യാര്‍ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ധനയില്‍ തീരുമാനമെടുക്കാനാകാത്തതിനെ തുടര്‍ന്നാണ് ബസ്‌ ചാര്‍ജ് വര്‍ധനയില്‍ സര്‍ക്കാര്‍ തീരുമാനം നീളുന്നതെന്നാണ് സൂചന.

ABOUT THE AUTHOR

...view details