കേരളം

kerala

ETV Bharat / city

പോരാട്ടത്തിന്‍റെ പെൺരൂപം; വനിതാ രത്നമായി അഡ്വ.രഹനാസ് പി.പി - വനിതാ ദിനം

തിരുവനന്തപുരം കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്‍റ് ആർട്സിൽ ലീഗൽ അഡ്വൈസൈർ ആയി ജോലി ചെയ്യുന്ന രഹനാസ് പുതിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലാണ്. മോശം അനുഭവങ്ങളിൽ തളരാതെ മുന്നോട്ട് പോവുക എന്നതാണ് ഈ വനിത ദിനത്തിൽ പെൺകുട്ടികളോട് രഹനാസിന് പറയാനുള്ളത്.

pp rahanas womens day story  womens day  വനിതാ ദിനം  വനിതാ രത്ന
വനിതാ രത്ന പുരസ്കാരം സ്വന്തമാക്കി അഡ്വ.രഹനാസ് പി.പി

By

Published : Mar 8, 2020, 12:05 PM IST

തിരുവനന്തപുരം : ജീവിതത്തിലെ ദുരനുഭവങ്ങൾക്ക് മുന്നിൽ തോൽക്കാതെ പോരാടിയ അവൾ ഇന്ന് സംസ്ഥാന സർക്കാരിന്‍റെ വനിത രത്ന പുരസ്കാരത്തിന്‍റെ നിറവിലാണ്. കുട്ടിയായിരിക്കുമ്പോഴാണ് ഒരിക്കലും ഓർക്കാനിഷ്ടപ്പെടാത്ത ഒരു സംഭവം രഹനാസിന്‍റെ ജീവിതം മാറ്റി മറിച്ചത്. തുടർന്ന് നാടും വീടും ഉപേക്ഷിച്ച് നിർഭയ ഹോമിലേക്ക്. ജീവിതത്തിൽ സംരക്ഷകരാകേണ്ടവർ നൽകിയ വേദനയിൽ അവൾ തകർന്നില്ല. പതറാതെ പോരാടി. തോൽപ്പിക്കാൻ ശ്രമിച്ചവർക്ക് മുന്നിൽ വിജയിക്കുക തന്നെ ചെയ്തു രഹനാസ്. ഇന്നവൾ ഒരു അഭിഭാഷകയാണ്. ഈ വനിത ദിനത്തില്‍ പോരാടുന്ന സ്ത്രീകൾക്ക് പ്രചോദനമാണ് അഡ്വ.രഹനാസ് പി.പി.

വനിതാ രത്ന പുരസ്കാരം സ്വന്തമാക്കി അഡ്വ.രഹനാസ് പി.പി

തിരുവനന്തപുരം കഴക്കൂട്ടം മാജിക് പ്ലാനറ്റിലെ ഡിഫറന്‍റ് ആർട്സിൽ ലീഗൽ അഡ്വൈസൈർ ആയി ജോലി ചെയ്യുന്ന രഹനാസ് പുതിയ ലക്ഷ്യങ്ങളിലേക്കുള്ള യാത്രയിലാണ്. മോശം അനുഭവങ്ങളിൽ തളരാതെ മുന്നോട്ട് പോവുക എന്നതാണ് ഈ വനിത ദിനത്തിൽ പെൺകുട്ടികളോട് രഹനാസിന് പറയാനുള്ളത്. രഹനാസിന്‍റെ ജീവിതം ആസ്പദമാക്കി എന്‍റെ കഥ നിന്‍റെയും എന്ന പേരിൽ ഡോക്യുഫിഷനും തയ്യറാക്കിയിരുന്നു. കണ്ണൂർ സ്വദേശിയായ രഹനാസ് ഇപ്പോൾ തിരുവനന്തപുരത്താണ് താമസം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രഹനാസിന് വനിത രത്ന പുരസ്കാരം സമ്മാനിച്ചു. പുരസ്കാരം എല്ലാ പെൺകുട്ടികൾക്കുമാണ് രഹനാസ് സമർപ്പിക്കുന്നത്.

ABOUT THE AUTHOR

...view details