തിരുവനന്തപുരം :കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ സജീവമാകാൻ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ. വെള്ളിയാഴ്‌ച മുതൽ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഓൺലൈൻ ടിക്കറ്റിങ് ഏർപ്പെടുത്തി. www.keralaforestecotourism.com എന്ന വെബ്സൈറ്റിൽ വ്യാഴാഴ്‌ച മുതൽ ഓൺലൈനായി ടിക്കറ്റ് ബുക്ക് ചെയ്യാം.
പൊന്മുടിയടക്കം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഓൺലൈൻ ടിക്കറ്റിങ് - കൊവിഡ് നിയന്ത്രണങ്ങൾ
ഇ- ടിക്കറ്റിനുപകരം തുക ഒടുക്കിയതായി കാണിക്കുന്ന മറ്റ് രേഖകളൊന്നും സ്വീകരിക്കില്ല
പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങളിൽ വെള്ളിയാഴ്‌ച മുതൽ ഓൺലൈൻ ടിക്കറ്റിങ് ആരംഭിക്കും
ALSO READ:മീഡിയവണ്ണിന്‍റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചും തള്ളി ; സുപ്രീം കോടതിയിലേക്ക്
ബുക്ക് ചെയ്‌ത ടിക്കറ്റുമായി വേണം സന്ദർശനം നടത്താൻ. ഓൺലൈൻ ടിക്കറ്റ് ഇ - പ്രിൻ്റ് എടുത്തോ മൊബൈൽ ഫോണിൽ ഡൗൺലോഡ് ചെയ്തോ സൂക്ഷിക്കണം. ഇ- ടിക്കറ്റിന് പകരം തുക ഒടുക്കിയതായി കാണിക്കുന്ന മറ്റ് രേഖകളൊന്നും സ്വീകരിക്കില്ലെന്ന് തിരുവനന്തപുരം ഡി.എഫ്.ഒ അറിയിച്ചു.