കേരളം

kerala

ETV Bharat / city

പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്

കെ.പി.സി.സിയില്‍ ജംബോ ഭാരവാഹി പട്ടിക പാടില്ലെന്നും ഭാരവാഹികളുടെ എണ്ണം അമ്പതില്‍ ഒതുക്കണമെന്നും മാത്രമാണ് നിലവില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായിട്ടുള്ള ധാരണ. ഭാരവാഹികളുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലും ഇതുവരെ എത്തിയിട്ടില്ല.

By

Published : Oct 27, 2019, 7:41 PM IST

Updated : Oct 27, 2019, 8:23 PM IST

പുനസംഘടനാ ചര്‍ച്ചകള്‍ സജീവമാക്കി കോണ്‍ഗ്രസ്

തിരുവനന്തപുരം: ഈ മാസം മുപ്പതിന് നടക്കുന്ന രാഷ്‌ട്രീയ കാര്യസമിതി യോഗത്തില്‍ ഉപതെരഞ്ഞെടുപ്പിലെ തിരിച്ചടികളുടെ കാരണങ്ങള്‍ക്കു പുറമേ കെ.പി.സി.സി പുനസംഘടനയും ചര്‍ച്ചയാകും. ഡി.സി.സി പുനസംഘടനയും യോഗം ചര്‍ച്ചക്കെടുക്കും. കെ.പി.സി.സി പ്രസിഡന്‍റ് പദത്തിലെത്തി ഒരു വര്‍ഷവും നാലുമാസവും പിന്നിട്ടിട്ടും പാര്‍ട്ടി ഭാരവാഹികളെ നിശ്ചിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് ഇതുവരെ കഴിഞ്ഞിട്ടില്ല. കെ.പി.സി.സിയില്‍ ജംബോ ഭാരവാഹി പട്ടിക പാടില്ലെന്നും ഭാരവാഹികളുടെ എണ്ണം അമ്പതില്‍ ഒതുക്കണമെന്നും മാത്രമാണ് നിലവില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മിലുണ്ടായിട്ടുള്ള ധാരണ. ഭാരവാഹികളുടെ കാര്യത്തില്‍ ഒരു തീരുമാനത്തിലും ഇതുവരെ എത്തിയിട്ടില്ല. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമാണ് പുനസംഘടന ഇത്രയും നീട്ടിക്കൊണ്ടു പോകുന്നതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന് അഭിപ്രായമുണ്ടെങ്കിലും പരസ്യമായി അദ്ദേഹം അതു പ്രകടിപ്പിച്ചിട്ടില്ല. എം.എല്‍.എമാരെയും എം.പിമാരെയും ഒഴിവാക്കണമെന്ന് ചില അഭിപ്രായങ്ങളുയര്‍ന്നെങ്കിലും അതിനെ ഗ്രൂപ്പ് നേതാക്കള്‍ അംഗീകരിച്ചിട്ടില്ല.

കെ.പി.സി.സി പ്രസിഡന്‍റിനൊപ്പം നിയമിക്കപ്പെട്ട മൂന്ന് വര്‍ക്കിങ് പ്രസിഡന്‍റുമാരില്‍ എം.ഐ. ഷാനവാസ് മരിച്ചതിനാല്‍ ഒരു സ്ഥാനം ഒഴിഞ്ഞു കിടക്കുകയാണ്. ആവിടേക്കാണ് പലരുടെയും കണ്ണ്. ഈ സ്ഥാനത്തേക്ക് വി.ഡി.സതീശനാണ് ഏറെ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. നവംബര്‍ മാസത്തില്‍ ഡി.സിസി പ്രസിഡന്‍റുമാരും കാലാവധി പൂര്‍ത്തിയാക്കുകയാണ്. ഡി.സി.സികള്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ച ചര്‍ച്ചയും ബുധനാഴ്‌ചയിലെ രാഷ്‌ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യും. തൃശൂര്‍, പാലക്കാട് ഡിസി.സി പ്രസിഡന്‍റുമാര്‍ എം.പിമാരാകുകയും എറണാകുളം ഡി.സി.സി പ്രസിഡന്‍റ് എം. എല്‍.എ ആയി തെരഞ്ഞെടുക്കപ്പെടുകയും ചെയ്‌തതിനാല്‍ ഈ മൂന്നിടത്തും പുനസംഘടന ഉറപ്പാണ്. ചില വിവാദങ്ങളില്‍ അകപ്പെട്ട കോഴിക്കോട് ഡി.സി.സി പ്രസിഡന്‍റ് ടി.സിദ്ദിഖിനും സ്ഥാന ചലനം ഉറപ്പാണ്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കാസര്‍കോട് ഡി.സി.സികളുടെ പ്രവര്‍ത്തനങ്ങളിലും പാര്‍ട്ടി നേതൃത്വത്തിന് തൃപ്‌തിയില്ല. ഉപതെരഞ്ഞെടുപ്പ് പരാജയം നേരിട്ട പത്തനനംതിട്ട ഡി.സി.സിയുടെ പ്രവര്‍ത്തനവും ചര്‍ച്ചയാകും.

Last Updated : Oct 27, 2019, 8:23 PM IST

ABOUT THE AUTHOR

...view details