തിരുവനന്തപുരം: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകൾക്ക് തടസമില്ലാതെ വിദ്യാർഥികൾക്ക് എത്തിച്ചേരാൻ എല്ലാ സജീകരണവും ഒരുക്കിയതായി പൊലീസ്. ജില്ലാ പൊലീസ് മേധാവിമാർക്കാണ് ഇതിന്‍റെ ചുമതല. കുട്ടികളുമായെത്തുന്ന വാഹനങ്ങൾ ഒരിടത്തും തടയാൻ പാടില്ലെന്ന് ഡിജിപി ലോക് നാഥ് ബെഹ്റ നിർദേശിച്ചു.
പരീക്ഷാ കേന്ദ്രങ്ങളില്‍ പൊലീസിനെ വിന്യസിക്കും - കേരള പൊലീസ് വാര്‍ത്തകള്‍
പരീക്ഷാ കേന്ദ്രങ്ങളില്‍ എത്താന്‍ കഴിയാത്ത കുട്ടികള്‍ക്ക് പൊലീസ് വാഹനം ഏര്‍പ്പാടാക്കും.
പരീക്ഷക്ക് മുമ്പും ശേഷവും പരീക്ഷാ കേന്ദ്രങ്ങൾക്കു മുന്നിലുള്ള തിരക്ക് ഒഴിവാക്കും. പെൺകുട്ടികളുടെ സൗകര്യാർഥം വനിതാ പൊലീസുദ്യോഗസ്ഥരുടെ സേവനം ഉറപ്പാക്കും. പട്ടിക വർഗ മേഖലകളിൽ നിന്ന് കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിൽ ജനമൈത്രി പൊലീസിന്‍റെ സാന്നിധ്യമുണ്ടാകും. ഏതെങ്കിലും കാരണത്താൽ എത്താൻ കഴിയാത്ത കുട്ടികളെ പൊലീസ് വാഹനത്തിൽ എത്തിക്കും.
പരീക്ഷയുമായി ബന്ധപ്പെട്ട അധ്യാപകരുടെയും മറ്റു ജീവനക്കാരുടെയും യാത്ര തടസപ്പെടാതിരിക്കാൻ നടപടി സ്വീകരിക്കണമെന്ന് ഡിജിപി നിർദേശിച്ചിരുന്നു.