തിരുവനന്തപുരം: പൊലീസ് പാസിന് അപേക്ഷിക്കുന്നതിനുള്ള ഓൺലൈൻ സംവിധാനം നാളെ വൈകുന്നേരത്തോടെ നിലവിൽ വരുമെന്ന് പൊലീസ് അറിയിച്ചു. വീട്ടുജോലിക്കാര്‍, കൂലിപ്പണിക്കാര്‍, തൊഴിലാളികൾ എന്നിവർക്ക് ശനിയാഴ്ച സ്വയം തയ്യാറാക്കിയ സാക്ഷ്യപത്രം കയ്യില്‍ കരുതി യാത്ര ചെയ്യാം. എന്നാൽ അടുത്ത ദിവസം മുതൽ യാത്ര ചെയ്യാൻ പൊലീസ് നൽകുന്ന പാസ് നിർബന്ധമാണ്.
ലോക്ക് ഡൗണ്‍; പൊലീസ് പാസ് നാളെ മുതല്‍ ഓണ്‍ലൈനായി അപേക്ഷിക്കാം - kerala police related news
അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പാസിന്‍റെ ആവശ്യമില്ല. ഇവർക്ക് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
പാസ് ലഭിക്കാൻ നേരിട്ടോ തൊഴില്‍ദാതാക്കള്‍ മുഖേനയോ അപേക്ഷിക്കണം. അടിയന്തരമായി പാസ് ആവശ്യമുള്ളവര്‍ക്ക് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാരെ നേരിട്ട് സമീപിച്ച് അപേക്ഷ നല്‍കാവുന്നതാണ്. ഇരുവശത്തേക്കും യാത്ര ചെയ്യുന്നതിനുള്ള പാസ് യാത്ര തുടങ്ങുന്ന സ്ഥലത്തുള്ള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ തന്നെ നല്‍കും. അവശ്യ സര്‍വീസ് വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് പ്രത്യേക പാസിന്‍റെ ആവശ്യമില്ല. ഇവർക്ക് സ്ഥാപനം നൽകുന്ന തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് യാത്ര ചെയ്യാം.
Also read:ലോക്ക് ഡൗണ്‍; പുതുക്കിയ മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി