മമ്മൂട്ടി ചിത്രം ഉണ്ട കാണാൻ പൊലീസ് ഉദ്യോഗസ്ഥർ
സിനിമയുടെ അണിയറ പ്രവർത്തകരും പ്രത്യേക പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന്‍റെ വിജയാഘോഷവും ന്യൂ തീയേറ്ററിൽ നടന്നു.
തിരുവനന്തപുരം: മമ്മൂട്ടി നായകനായ സൂപ്പർ ഹിറ്റ് ചിത്രം ഉണ്ട കാണാൻ സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ കുടുംബസമേതമെത്തി. പൊലീസ് കഥ പറയുന്ന ചിത്രത്തിന്‍റെ പ്രത്യേക പ്രദർശനം തിരുവനന്തപുരം ന്യൂ തിയേറ്ററിൽ ഒരുക്കിയിരുന്നു. നക്സലൈറ്റ് ആധിപത്യമുള്ള ഉത്തരേന്ത്യൻ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ജോലിക്കായി നിയുക്തരാകുന്ന പൊലീസുകാരുടെ കഥയാണ് ചിത്രം പറയുന്നത്. എഡിജിപിമാരായ മനോജ് എബ്രഹാം, ബി സന്ധ്യ, ഐജി ശ്രീജിത്ത് എന്നിവരുൾപ്പെടെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥർ ചിത്രം കാണാനെത്തി. സിനിമയുടെ അണിയറ പ്രവർത്തകരും പ്രത്യേക പ്രദർശനത്തിനെത്തിയിരുന്നു. ചിത്രത്തിന്‍റെ വിജയാഘോഷവും ന്യൂ തീയേറ്ററിൽ നടന്നു.