കേരളം

kerala

ETV Bharat / city

പ്ലസ് ടു പരീക്ഷാഫലം ഇന്ന്

ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈൽ ആപ്പുകളിലും സർക്കാർ വെബ്സൈറ്റുകളിലും കൈറ്റ് സഫലം ആപ്പിലും ഫലം ലഭ്യമാകും

plus two result  plus two exam result  പ്ലസ് ടു പരീക്ഷാഫലം ഇന്ന് 11 മണിക്ക്  പ്ലസ് ടു പരീക്ഷാഫലം ഇന്ന്  വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്ലസ് ടു പരീക്ഷാഫലം പ്രഖ്യാപിക്കും  പ്ലസ് ടു പരീക്ഷാഫലം ഔദ്യോഗിക പ്രഖ്യാപനം  മൊബൈൽ ആപ്പുകളിലും സർക്കാർ വെബ്സൈറ്റുകളിലും കൈറ്റ് സഫലം ആപ്പിലും പരീക്ഷാഫലം  പ്ലസ് ടു പരീക്ഷാഫലം ലഭ്യമാകുന്ന സൈറ്റുകൾ  പ്ലസ് ടു പരീക്ഷാഫലം  പ്ലസ് ടു പരീക്ഷാഫലം വിജയ ശതമാനം  plus two exam result declare today
പ്ലസ് ടു പരീക്ഷാഫലം ഇന്ന് 11 മണിക്ക് ; വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും

By

Published : Jun 21, 2022, 7:22 AM IST

തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാഫലം ഇന്ന് (21.06.2022) രാവിലെ 11 ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഔദ്യോഗിക പ്രഖ്യാപനത്തിന് ശേഷം മൊബൈൽ ആപ്പുകളിലും വെബ്സൈറ്റുകളിലും ഫലം ലഭ്യമാകും. സർക്കാർ വെബ്‌സൈറ്റുകൾ കൂടാതെ കൈറ്റ് സഫലം ആപ്പ് വഴിയും ഫലം അറിയാം.

കഴിഞ്ഞ വർഷം 87.94 ശതമാനമായിരുന്നു വിജയം. ഇത് സംസ്ഥാനത്തെ ഏറ്റവും ഉയർന്ന വിജയ ശതമാനമായിരുന്നു. 4,32,436 പേരാണ് ഹയർ സെക്കൻഡറി പരീക്ഷ എഴുതിയത്. ഇതിൽ 3,65,871 പേർ റഗുലർ വിഭാഗത്തിലും 45,797 പേർ സ്കോൾ കേരളക്ക് കീഴിലും 20,768 പേർ പ്രൈവറ്റ് വിഭാഗത്തിലുമാണ്.

2,005 കേന്ദ്രങ്ങളിലാണ് ഇത്തവണ ഹയർ സെക്കൻഡറി പരീക്ഷ നടന്നത്. മാർച്ച് 30 മുതൽ ഏപ്രിൽ 26 വരെയായിരുന്നു പരീക്ഷകൾ നടന്നത്. മെയ് 3 മുതൽ പ്രാക്‌ടിക്കൽ പരീക്ഷയും നടന്നു.

രണ്ടാഴ്‌ച കൊണ്ട് മൂല്യ നിർണയം പൂർത്തിയായി. പ്ലസ് ടു കെമിസ്ട്രി പരീക്ഷയുടെ മൂല്യനിർണയം അധ്യാപകർ ബഹിഷ്‌കരിച്ചത് വലിയ വിവാദമായിരുന്നു. അധ്യാപകർ തയ്യാറാക്കിയ ഉത്തര സൂചിക ഒഴിവാക്കിയെന്നതും മൂല്യനിർണയത്തിനുള്ള ഉത്തരക്കടലാസുകളുടെ എണ്ണം ഉയർത്തിയതുമായിരുന്നു മൂല്യനിർണയം ബഹിഷ്‌കരിച്ചതിന് കാരണം.

ഒടുവിൽ മന്ത്രി ഇടപെട്ടാണ് പ്രശ്‌ന പരിഹാരം ഉണ്ടാക്കിയത്. കലാ-കായിക മത്സരങ്ങളും മറ്റ് പ്രവർത്തനങ്ങളും നടക്കാത്തതിനാൽ ഈ വർഷവും ഗ്രേസ് മാർക്കുണ്ടാകില്ല.

ABOUT THE AUTHOR

...view details