കേരളം

kerala

ETV Bharat / city

കെഎസ്‌എഫ്‌ഇയിലെ ക്രമക്കേട് ഇഡി അന്വേഷിക്കണമെന്ന് പി.കെ കൃഷ്ണദാസ്

ഇത് സിപിഎമ്മിലെ ആഭ്യന്തര പ്രശ്നമല്ലെന്നും കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണെന്നും പി.കെ കൃഷ്ണദാസ്

pk krishdas on ksfe issue  ksfe issue  pk krishdas  പികെ കൃഷ്‌ണദാസ്  കെഎസ്‌എഫ് ഇ അഴിമതി
കെഎസ്‌എഫ്‌ഇയിലെ ക്രമക്കേടുകൾ ഇഡി അന്വേഷിക്കണമെന്ന് പി.കെ കൃഷ്ണദാസ്

By

Published : Dec 3, 2020, 9:18 AM IST

തിരുവനന്തപുരം: കെഎസ്‌എഫ്‌ഇയിലെ ക്രമക്കേടുകൾ ഇഡി അന്വേഷിക്കണമെന്ന് ബിജെപി ദേശീയ സമിതി അംഗം പി.കെ കൃഷ്ണദാസ്. കെഎസ്‌എഫ്‌ഇയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി തോമസ് ഐസക്കും ഉന്നയിച്ചിട്ടുള്ള ആരോപണങ്ങൾ ഗൗരവമുള്ളതാണ്. ഇത് സിപിഎമ്മിലെ ആഭ്യന്തര പ്രശ്നമല്ലെന്നും കേരളത്തിലെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുന്ന പ്രശ്നമാണെന്നും അദ്ദേഹം പറഞ്ഞു. എന്താണ് നടന്നത് ജനങ്ങൾക്ക് അറിയണം. ആരോപണമുന്നയിച്ച മുഖ്യമന്ത്രിയും ധനമന്ത്രിയും സംയുക്തമായി കെഎസ്‌എഫ്‌ഇയിലെ ക്രമക്കേടുകളെ കുറിച്ച് അന്വേഷിക്കാൻ ഇഡിയെ ക്ഷണിക്കണമെന്നും കൃഷ്ണദാസ് തിരുവനന്തപുരത്ത് പറഞ്ഞു.

ABOUT THE AUTHOR

...view details