കേരളം

kerala

ETV Bharat / city

ശബരിമല വിധിയില്‍ അവ്യക്‌തതയെന്ന് മുഖ്യമന്ത്രി - പിണറായി വിജയന്‍

കോടതി വിധി എന്തായാലും നടപ്പാക്കുമെന്നും പിണറായി വിജയന്‍ ആവര്‍ത്തിച്ചു

ശബരിമല വിധിയില്‍ അവ്യക്‌തതയെന്ന് മുഖ്യമന്ത്രി

By

Published : Nov 14, 2019, 8:47 PM IST

തിരുവനന്തപുരം: ശബരിമല കേസ് വിശാലബെഞ്ചിനു കൈമാറിയുള്ള സുപ്രീംകോടതി തീരുമാനത്തോടെ കേസില്‍ കൂടുതല്‍ അവ്യക്തതയാണുണ്ടായിരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പഴയ അഞ്ചംഗ ബെഞ്ചിന്‍റെ വിധി നിലനില്‍ക്കുന്നുവെന്ന് മനസിലാക്കുന്നു. എല്ലാ കാര്യങ്ങളിലും വ്യക്തത വരേണ്ടതുണ്ട്. കേസ് ഇനി അഞ്ചംഗ ബഞ്ചാണോ ഏഴംഗ ബെഞ്ചാണോ പരിഗണിക്കുക എന്ന കാര്യത്തിലും അവ്യക്തതയുണ്ട്. ഇക്കാര്യത്തില്‍ നിയമ പരിശോധന നടത്തി വ്യക്തത വരുത്തും. കോടതി വിധി എന്തായാലും നടപ്പാക്കുമെന്ന് സര്‍ക്കാര്‍ നേരത്തേ വ്യക്തമാക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി തിരുവനന്തപുരത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ശബരിമല വിധിയില്‍ അവ്യക്‌തതയെന്ന് മുഖ്യമന്ത്രി

ABOUT THE AUTHOR

...view details