തിരുവനന്തപുരം:പുരാവസ്‌തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിൻ്റെ വസതിയിൽ മുൻ പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ സന്ദർശിച്ച ശേഷമാണ് ഇന്‍റലിജൻസ് റിപ്പോർട്ടും ഇ.ഡി അന്വേഷണ ശിപാർശയുമുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മോൻസൻ്റെ ശേഖരത്തിലെ ചെമ്പോല ശബരിമലക്കെതിരെ സർക്കാർ ഉപയോഗിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ബെഹ്റ മോൻസന്‍റെ വസതിയിൽ പോയി എന്നത് ശരിയാണ്. 2019 ജൂൺ 13ന് മോൻസൺ മാവുങ്കലിനെ കുറിച്ചുള്ള ഇന്‍റലിജൻസ് റിപ്പോർട്ട് ആവശ്യപ്പെട്ട് ബെഹ്റ ഇന്‍റലിജൻസ് എ.ഡി.ജി.പിക്ക് കത്ത് നൽകി. നവംബർ 25 ന് ഇൻ്റലിജൻസ് മേധാവി മറുപടി നൽകി. തുടർന്ന് 2019 ഡിസംബർ 21 ന് ഇന്‍റലിജൻസ് മേധാവിയോട് വിശദമായ റിപ്പോർട്ട് തേടി.
2020 ജനുവരി 1ന് വിശദ റിപ്പോർട്ട് എഡിജിപി ഇന്‍റലിജിൻസ് ഡിജിപിക്ക് റിപ്പോർട്ട് നൽകി. ഇതിനു ശേഷം ഫെബ്രുവരി 5ന് ഡിജിപി, ഇഡിക്ക് അന്വേഷണത്തിന് വേണ്ടി കത്തു നൽകി. എന്നാൽ ഇഡി അന്വേഷണത്തിലേക്ക് കടന്നിട്ടില്ല.